KeralaNattuvartha

വെള്ളമണലിലെ മരമുത്തശിയെ തീയിട്ടു നശിപ്പിക്കാൻ ശ്രമം

ചരിത്രമുറങ്ങുന്ന കൂറ്റൻ വൃക്ഷത്തിനെയാണ് തീവച്ചു നശിപ്പിക്കാൻ ശ്രമിച്ചത്

കൊട്ടിയം : വെള്ളമണൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സ്ഥിചെയ്യുന്ന കലാപഴക്കമുള്ള മരമുത്തശിയെ തീയിട്ടു നശിപ്പിക്കാൻ സാമൂഹിക വിരുദ്ധരുടെ ശ്രമം. 40 മീറ്ററോളം ചുറ്റളവിൽ വളർന്നുപന്തലിച്ച ചരിത്രമുറങ്ങുന്ന കൂറ്റൻ വൃക്ഷത്തിനെയാണ് തീവച്ചു നശിപ്പിക്കാൻ ശ്രമിച്ചത്.

മരത്തിന്റെ പലഭാഗങ്ങളും ഇന്ധനം ഒഴിച്ച് തീയിട്ട് കത്തിക്കുന്നതായി പഞ്ചായത്തംഗം മയ്യനാട് സുനിൽ പറയുന്നു. മെമ്പർ ഇരവിപുരം പോലീസിലും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button