COVID 19Latest NewsNewsIndia

കൊവാക്സിൻ മൂന്നാഘട്ട ട്രയലിൽ പങ്കെടുത്ത ഭോപ്പാൽ സ്വദേശി മരിച്ച സംഭവം; വാക്സിനേഷൻ അല്ലെന്ന് റിപ്പോർട്ട്

ദില്ലി: കൊവാക്സിൻ മൂന്നാഘട്ട ട്രയലിൽ പങ്കെടുത്ത ഭോപ്പാൽ സ്വദേശി മരിച്ച സംഭവത്തിൽ മരണത്തിനു കാരണം വാക്സിനേഷൻ അല്ലെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഭാരത് ബയോടെക് അറിയിക്കുകയുണ്ടായി. വാക്സിൻ സ്വീകരിച്ചു ഒമ്പത് ദിവസത്തിന് ശേഷമാണ് വ്യക്തി മരിക്കുന്നത്. സംഭവം പോലീസ് അന്വേഷിക്കുന്നുണ്ടെന്നും ഭാരത് ബയോടെക് പറയുകയുണ്ടായി.

‘എൻറോൾമെന്റ് സമയത്ത്, കൊവിഡ് വളണ്ടിയർ മൂന്നാം ഘട്ട ട്രയലിൽ പങ്കാളിയാകാനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നു. ഏഴ് ദിവസത്തെ ഡോസിംഗിന് ശേഷമുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചതിൽ ആരോഗ്യവാന്മാരാണെന്നും റിപ്പോർട്ടു ചെയ്യുകയുണ്ടായി. ഭാരത് ബയോടെക് പ്രസ്താവനയിൽ പറഞ്ഞു.

വാക്സിനേഷൻ കഴിഞ്ഞ് ഒൻപത് ദിവസത്തിന് ശേഷമാണ് ഇദ്ദേഹം മരിക്കുകയുണ്ടായത്. മരണത്തെ കുറിച്ചുള്ള പ്രാഥമകി അന്വേഷണത്തിൽ വാക്സിനേഷനവുമായി ബന്ധമില്ലെന്നാണ് വ്യക്തമാകുന്നതെന്നും കമ്പനി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button