KeralaNattuvartha

ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവർ മാസ്ക്ക് അലക്ഷ്യമായി വലിച്ചെറിയുന്നു ; പരാതിയുമായി പ്രദേശവാസികൾ

മൈതാനത്തിന്റെ പരിസരത്തും മറ്റുമായി നിരവധി മാസ്‌ക്കുകളാണ് കിടക്കുന്നത്

പറവണ്ണ: മോട്ടർ വാഹന വകുപ്പ് പറവണ്ണയിലെ മൈതാനത്തിൽ ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവർ കയ്യുറകളും മാസ്ക്കും അലക്ഷ്യമായി വലിച്ചെറിയുന്നതായി പരാതി. ടെസ്റ്റ് കഴിഞ്ഞു പോകുന്നവർ ഉപയോഗിച്ച കയ്യുറകളും മാസ്ക്കും വലിച്ചെറിയുന്നത് പതിവാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.

മൈതാനത്തിന്റെ പരിസരത്തും മറ്റുമായി നിരവധി മാസ്‌ക്കുകളാണ് കിടക്കുന്നത്. പറവണ്ണ യുപി സ്കൂൾ മുതൽ ജുമാ മസ്ജിദ് വരെയുള്ള ഭാഗങ്ങളിലും നിരവധി മാസ്‌ക്കുകളാണ് വലിച്ചെറിയപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ടെസ്റ്റിന് എത്തുന്നവർക്ക് അധികൃതർ ഇത് തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button