Latest NewsNewsIndia

കുമ്പ​സാ​ര​ത്തിന്റെ മ​റ​വി​ല്‍ ബ​ലാ​ത്സം​ഗം; നി​രോ​ധി​ക്ക​ണ​മെ​ന്ന്​ വ​നി​ത ക​മ്മീ​ഷ​ന്‍; തര്‍ക്കം സുപ്രീംകോടതിയില്‍

നി​ര്‍​ബ​ന്ധി​ത കു​മ്പ​സാ​രം അ​ടിച്ചേ​ല്‍​പി​ക്കു​ന്ന​ത്​ ഭ​ര​ണ​ഘ​ട​ന​യു​ടെ 25ാം അ​നുഛേ​ദ​ത്തിന്റെ ലം​ഘ​ന​മാ​ണെ​ന്ന്​ ഹ​ർജി​യി​ല്‍ ബോ​ധി​പ്പി​ച്ചു.

ന്യൂ​ഡ​ല്‍​ഹി: കുമ്പസാര തര്‍ക്കം സുപ്രീംകോടതിയില്‍. ഒ​രു വി​ശ്വാ​സ​ത്തിന്റെ ഭാ​ഗ​മാ​യാ​ല്‍ ആ ​വി​ശ്വാ​സ​സം​ഹി​ത​ക്ക്​ അ​നു​സൃ​ത​മാ​യി നി​ല്‍​ക്ക​ണ​മെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി.ഒ​രാ​ള്‍ ക്രി​സ്​​ത്യാ​നി​യാ​കാ​ന്‍ സ്വ​യം തീ​രു​മാ​നി​ക്കുമ്പോ​ള്‍ കു​മ്പ​സാ​ര​മ​ട​ക്ക​മു​ള്ള മ​താ​നു​ഷ്​​ഠാ​ന​ങ്ങ​ള്‍ ചെ​യ്യേ​ണ്ടി​വ​രും. അ​വ മാ​നി​ക്കാ​ത്ത​തി​ലൂ​ടെ ആ ​മ​ത​വി​ശ്വാ​സം സ്വ​ന്തം നി​ല​ക്ക്​ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്​ അ​യാ​ള്‍ ചെ​യ്യു​ന്ന​തെ​ന്നും ബെ​ഞ്ച്​ ഓര്‍​മി​പ്പി​ച്ചു. ത​ങ്ങ​ള്‍​ക്ക്​ വി​ശ്വാ​സ​മു​ള്ള വൈ​ദി​ക​രു​ടെ മുമ്പി​ല്‍ കു​മ്പ​സ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ യാ​ക്കോ​ബാ​യ സ​ഭ​ക്കാ​രാ​യ അ​ഞ്ച്​ ക്രി​സ്​​ത്യ​ന്‍ വ​നി​ത​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ്​ സു​പ്രീം​കോ​ട​തി നി​രീ​ക്ഷ​ണം.

എന്നാൽ കു​മ്പ​സാ​ര​ത്തിന്റെ മ​റ​വി​ല്‍ മ​ല​ങ്ക​ര ഓ​ര്‍​ത്തഡോ​ക്​​സ്​ സി​റി​യ​ന്‍ പ​ള്ളി​യി​ലെ നാ​ല്​ പു​രോ​ഹി​ത​ര്‍ വി​വാ​ഹി​ത​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​നെ തു​ട​ര്‍​ന്ന്​ സ്​​ത്രീ​പീ​ഡ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ കുമ്പ​സാ​രം നി​രോ​ധി​ക്ക​ണ​മെ​ന്ന്​ ദേ​ശീ​യ വ​നി​ത ക​മീ​ഷ​ന്‍ 2018ല്‍ ​ശി​പാ​ര്‍​ശ ചെ​യ്​​തി​രു​ന്നു. സ​മാ​ന വാ​ദ​വു​മാ​യാ​ണ്​ സ്വ​ന്തം വൈ​ദി​ക​ര്‍​ക്കു മു​ന്നി​ല്‍ കു​മ്ബ​സ​രി​ക്കാ​ന്‍ അ​നു​വാ​ദം തേ​ടി എ​റ​ണാ​കു​ള​ത്തെ ബീ​ന ടി​റ്റി, ലി​സി ബേ​ബി, കോ​ല​ഞ്ചേ​രി​യി​ലെ ലാ​ലി ഐ​സ​ക്, കോ​ട്ട​യ​ത്തെ ബീ​ന ജോ​ണി, തൊ​ടു​പു​ഴ​യി​ലെ ആ​നി മാ​ത്യു എ​ന്നി​വ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ എ​ത്തി​യ​ത്.

Read Also: പന്തളം നഗരസഭയിൽ പുത്തൻ രാഷ്ട്രീയ പരീക്ഷണവുമായി ബിജെപി

അതേസമയം നി​ര്‍​ബ​ന്ധി​ത കു​മ്പ​സാ​രം അ​ടിച്ചേ​ല്‍​പി​ക്കു​ന്ന​ത്​ ഭ​ര​ണ​ഘ​ട​ന​യു​ടെ 25ാം അ​നുഛേ​ദ​ത്തിന്റെ ലം​ഘ​ന​മാ​ണെ​ന്ന്​ ഹ​ര​ജി​യി​ല്‍ ബോ​ധി​പ്പി​ച്ചു. കുമ്പ​സാ​ര ര​ഹ​സ്യം ഉ​പ​യോ​ഗി​ച്ച്‌ ബ്ലാ​ക് മെ​യി​ലി​ങ്ങും ലൈം​ഗി​ക പീ​ഡ​ന​വും ന​ട​ത്തി​യ​താ​യി കേ​സു​ക​ളു​ണ്ട്. കു​മ്ബ​സാ​രം ന​ട​ത്താ​ത്ത​വ​ര്‍​ക്ക്​ പ​ള്ളി​ മ​റ്റ്​ സേ​വ​ന​ങ്ങ​ള്‍ നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്നും ഇ​തിെന്‍റ പേ​രി​ല്‍ നി​ര്‍​ബ​ന്ധ​പൂ​ര്‍​വം പ​ണ​മീ​ടാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി ഹ​ര​ജി​യി​ലു​ണ്ട്. എ​ന്നാ​ല്‍, ഒാ​ര്‍​ത്ത​ഡോ​ക്​​സ്​-​യാ​ക്കോ​ബാ​യ സ​ഭ​ക​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തിന്റെ ഭാ​ഗ​മാ​ണി​തെ​ന്ന്​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വാ​ദി​ച്ചു.

എന്നാൽ കുമ്പ​സാ​രം ക്രി​സ്​​തു​മ​ത​ത്തിന്റെ അ​ടി​സ്​​ഥാ​ന അ​നു​ഷ്​​ഠാ​ന​മാ​ണെ​ന്ന്​ ബെ​ഞ്ച്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇൗ ​വി​ഷ​യ​ത്തി​ല്‍ ഹൈ​കോ​ട​തി​യി​ലേ​ക്കാ​ണ്​ ആ​ദ്യം പോ​കേ​ണ്ട​തെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ പ​റ​ഞ്ഞ​പ്പോ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ ഒ​മ്ബ​തം​ഗ ബെ​ഞ്ചി​​ന്​ മു​മ്ബാ​കെ വ​ന്ന റ​ഫ​റ​ന്‍​സി​െന്‍റ പ​രി​ധി​യി​ല്‍ വ​രു​ന്ന വി​ഷ​യ​മാ​ണി​തെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​ര്‍​ക്കു​ വേ​ണ്ടി ഹാ​ജ​രാ​യ മു​ന്‍ അ​റ്റോ​ണി ജ​ന​റ​ല്‍ മു​കു​ള്‍ രോ​ഹ​ത​ഗി​യു​ടെ മ​റു​പ​ടി. തു​ട​ര്‍​ന്ന്​ അ​റ്റോ​ണി ജ​ന​റ​ല്‍ കെ.​കെ. വേ​ണു​ഗോ​പാ​ലി​നോ​ട്​ സു​പ്രീം​കോ​ട​തി അ​ഭി​പ്രാ​യം തേ​ടി. കേ​ര​ള ഹൈ​കോ​ട​തി​ക്ക്​ കേ​സി​​െന്‍റ മു​ഴു​വ​ന്‍ ച​രി​ത്ര​വു​മ​റി​യാ​മെ​ന്നും അ​േ​ങ്ങാ​ട്ട്​ കേ​സ്​ വി​ട​ണ​മെ​ന്നും എ.​ജി ബോ​ധി​പ്പി​ച്ചു.

കുമ്പ​സാ​രം മ​ത​ത്തി​െന്‍റ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണോ എ​ന്ന​ത​ട​ക്ക​മു​ള്ള ഭ​ര​ണ​ഘ​ട​നാ വി​ഷ​യ​ങ്ങ​ള്‍ അ​ട​ങ്ങി​യ​താ​ണ്​ ഹ​ര​ജി എ​ന്ന്​ രോ​ഹ​ത​ഗി വാ​ദി​ച്ചു.വി​ശ്വാ​സി​യു​ടെ സ്വ​കാ​ര്യ​ത​ക്കു​ള്ള അ​വ​കാ​ശം മ​താ​ധി​കാ​ര​മു​ള്ള ഒ​രു പു​രോ​ഹി​ത​ന്​ ഹ​നി​ക്കാ​നാ​വു​മോ എ​ന്ന്​ രോ​ഹ​ത​ഗി ചോ​ദി​ച്ചു. ചി​ല പു​രോ​ഹി​ത​ര്‍ കുമ്പ​സാ​ര​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കൂ​ടു​ത​ല്‍ വ​സ്​​തു​ത​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ഹ​ര​ജി ഭേ​ദ​ഗ​തി ചെ​യ്യാ​ന്‍ ബെ​ഞ്ച്​ ഹ​ര​ജി​ക്കാ​ര്‍​ക്ക്​ സ​മ​യം ന​ല്‍​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button