NattuvarthaLatest NewsKeralaNews

ബിജെപി 70 ലധികം സീറ്റുകൾ നേടി ഭരണം പിടിക്കും; പി.കെ കൃഷ്ണദാസ്

ബിജെപി കേരളം ഭരിക്കും; 70 ൽ അധികം സീറ്റുകൾ പിടിക്കുമെന്ന് പി.കെ കൃഷ്ണദാസ്

കേരളത്തിൽ നിരവധിയിടങ്ങളിൽ താമര വിരിയുമെന്ന് ബിജെപിയുടെ ദേശീയ നിർവാഹക സമിതി അം​ഗം പി.കെ കൃഷ്ണദാസ് വ്യക്തമാക്കി. നിമയസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും കൃഷ്ണദാസ് മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ബിജെപിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളെ അദ്ദേഹം ശക്തമായി എതിർത്തു. 70ന് മുകളിൽ സീറ്റുകൾ എന്നതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കേവലം കുറച്ച് സീറ്റുകൾ വിജയിക്കുക എന്നതല്ല, മറിച്ച് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു

Also Read: കേരളത്തിലെ കാലാവസഥയില്‍ മാറ്റം, വിനാശകാരിയ ഇടിമിന്നലും കനത്ത മഴയും : കടലില്‍ തിരമാല ഉയരുന്നു

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് 15 മുതൽ 16 ശതമാനം വരെ വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ 25,000ന് മുകളില്‍ വോട്ടുകള്‍ ലഭിച്ച നിരവധി മണ്ഡലങ്ങളുണ്ട്. ഇത്തരത്തില്‍ 70 മണ്ഡലങ്ങളുണ്ട്. കേരളത്തില്‍ ഇത്തവണ ബിജെപിക്ക് അനുകൂലമായ വിധിയാകും ഉണ്ടാകുകയെന്ന് തന്നെ കരുതുന്നു. ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയിച്ച് അധികാരത്തിലെത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button