COVID 19Latest NewsNewsIndia

കേന്ദ്ര സർക്കാർ വാക്‌സിൻ നൽകുമ്പോൾ അതിൽ അനാവശ്യ ചോദ്യമുയർത്തേണ്ട കാര്യമില്ലെന്ന് കോൺഗ്രസ് നേതാവ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കുമ്പോള്‍ അതില്‍ അനാവശ്യ ചോദ്യമുയര്‍ത്തേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍  ആരോഗ്യമന്ത്രിയുമായ രഘു ശര്‍മ.

Read Also : പാകിസ്ഥാനെയും ഇമ്രാൻ ഖാനെയും പിന്തുണച്ച് കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ ; വീഡിയോ കാണാം

പ്രധാനമന്ത്രി നേരിട്ട് തന്നെ എല്ലാവരുമായും ചര്‍ച്ചകളും യോഗങ്ങളും നടത്തുന്നുണ്ട്. വാക്‌സിനുകളെ ചോദ്യം ചെയ്യാനുളള സമയമല്ല ഇതെന്നും രഘുശര്‍മ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ ഉള്‍പ്പെടെയുളളവരാണ് വാക്‌സിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നത്.ശശി തരൂരിന്റെ വിമര്‍ശനങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനൊടുവിലാണ് കോണ്‍ഗ്രസ് മന്ത്രി തന്നെ വാക്‌സിനുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കിയത്.

രാജസ്ഥാനില്‍ ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 4.5 ലക്ഷം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് പദ്ധതിയിടുന്നതെന്ന് രഘുശര്‍മ പറഞ്ഞു. ഇതിനായി 18,000 ത്തിലധികം പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button