KeralaLatest NewsNews

പൊലീസിന് നേരെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരം: ആക്രമണ കേസിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പൊലീസിന് നേരെ ഗുണ്ടാ ആക്രമണം ഉണ്ടായിരിക്കുന്നു. തിരുവനന്തപുരം, തമ്പാനൂർ എസ്.എസ്. കോവിൽ റോഡിൽ വച്ചാണ് പോലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. സംഭവത്തിൽ ഫോർട്ട് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ മാസം കമലേശ്വരത്തെ ഒരു വീട് ആക്രമിച്ച് പണവും സ്വർണ്ണവും അപഹരിച്ച കേസിലെ പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം നടന്നിരിക്കുന്നത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതികൾ തമ്പാനൂർ എസ്.എസ്. കോവിൽ റോഡിലുണ്ടെന്ന വിവരം പോലീസിന് ലഭിക്കുകയുണ്ടായി. തുടർന്നാണ് ഫോർട്ട്‌ സ്റ്റേഷനിലെ മൂന്നു പൊലീസ് ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിൽ എടുക്കാൻ എത്തിയത്. പോലീസ് സംഘത്തെ കണ്ടപാടെ പ്രതികളായ വിഷ്ണുവും, ദീപക്കും, ചന്ദ്ര ബോസും കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയുണ്ടായി. കാർ വേഗത്തിൽ മുന്നോട്ടെടുത്തതോടെ പോലീസ് ജീപ്പിൽ ഇടിക്കുകയായിരുന്നു ഉണ്ടായത്. തുടർന്ന് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് വാഹനത്തിലേക്ക് ഇടിച്ചു കയറ്റി. എന്നാൽ അതേസമയം കൂടുതൽ പൊലീസ് സ്ഥലത്തേത്തി പ്രതികളെ അറസ്റ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button