NattuvarthaKerala

പക്ഷിപ്പനി; ആലപ്പുഴയിൽ വീണ്ടും പരിശോധന നടത്തി കേന്ദ്രസംഘം

പക്ഷിപ്പനി നിയന്ത്രിക്കുന്നതിനു സ്വീകരിച്ച നടപടികളിൽ കേന്ദ്രസംഘം സംതൃപ്തി അറിയിച്ചു

ഹരിപ്പാട്: ജില്ലയിൽ വീണ്ടും പരിശോധനകൾ നടത്തി കേന്ദ്രസംഘം. കരുവാറ്റ, പള്ളിപ്പാട്, നെടുമുടി, തകഴി എന്നീ പ്രദേശങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. രാവിലെ കോട്ടയം നീണ്ടൂരിലെ പക്ഷിപ്പനി ബാധിത മേഖലകൾ സന്ദർശിച്ച ശേഷമാണ് ചെന്നൈയിലെ അനിമൽ ക്വാറന്റീൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസസ് റീജനൽ ഓഫിസർ ഡോ.ദീപാങ്കർ ബിശ്വാസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ജില്ലയിൽ പരിശോധനയ്‌ക്കെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിൽ നൽകിയ നിർദേശങ്ങൾ നടപ്പാക്കിയോ എന്നു പരിശോധിക്കാനായിരുന്നു സംഘം എത്തിയത്. ജില്ലയിൽ പക്ഷിപ്പനി നിയന്ത്രിക്കുന്നതിനു സ്വീകരിച്ച നടപടികളിൽ കേന്ദ്രസംഘം സംതൃപ്തി അറിയിച്ചു.

സെൻട്രൽ ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് ഡയറക്ടർ ഡോ.ബേബി ജോസഫ്, സീനിയർ റിസർച് ഓഫിസർ ഡോ.നന്ദകുമാർ, ഡോ.സഞ്ജയ്, ഡോ.സിന്ധു, ഡോ.രതീഷ്, ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.പി.കെ.സന്തോഷ് കുമാർ തുടങ്ങിയവരുമായി കേന്ദ്രസംഘം ചർച്ച നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button