News

പെറ്റ നാടിനെ താറടിച്ചു കാണിക്കുന്ന കൊടുംചതിയൻമാർ, ബലാകോട്ട് വിഷയത്തിൽ പാക് സർട്ടിഫിക്കറ്റ് ആവശ്യമില്ല; സന്ദീപ് വാര്യർ

ബലാകോട്ട് മാത്രമല്ല, ഉറി സർജിക്കൽ സ്ട്രൈക്കും വിജയകരമായിരുന്നു എന്നു മനസിലാക്കാൻ പാക് സർട്ടിഫിക്കറ്റ് എന്തായാലും വേണ്ട

പുൽവാമയ്ക്ക് പകരം വീട്ടി ഇന്ത്യ പാകിസ്ഥാനിൽ സംഹാര താണ്ഡവമാടിയപ്പോൾ അത് അംഗീകരിക്കാത്ത പലരും രാജ്യത്തിനകത്ത് തന്നെയുണ്ടായിരുന്നു. ഇന്ത്യൻ സൈന്യത്തേയും കേന്ദ്ര സർക്കാരിനേയും അപകീർത്തിപ്പെടുത്തുകയും തള്ളിപ്പറയുകയായിരുന്നു ഇക്കൂട്ടരുടെ ഹോബി. അവർക്കുള്ള മറുപടിയായിരുന്നു കഴിഞ്ഞ ദിവസം പാക് വക്താവിന്റെ വെളിപ്പെടുത്തൽ. ഈ പശ്ചാത്തലത്തിൽ സൂക്ഷിക്കേണ്ടത് രാജ്യത്തിനകത്തുള്ള ഒറ്റുകാരെ കൂടിയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ വ്യക്തമാക്കുന്നു. സന്ദീപ് വാര്യർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്:

Also Read: പ്രചരണത്തിന് ആക്കം കൂട്ടി ബിജെപി; കേന്ദ്ര ഇടപെടലിനായി കാത്ത് ശോഭ സുരേന്ദ്രൻ

ഒരു പൂർവ്വ സൈനികന്റെ മകനെന്ന നിലയ്ക്ക് ഇന്ത്യൻ സൈന്യം വെറുതേ ഒന്നും പറയില്ല എന്ന നിലപാട് ഉത്തമ ബോധ്യത്തോടെയാണ് പല ചർച്ചകളിലും അന്ന് പറഞ്ഞത് .‘ രാഷ്ട്രീയമായി നിങ്ങൾക്ക് മോദിയെ എതിർക്കാൻ മറ്റെന്തു സംഭവവും ഉപയോഗിക്കാം, ഇത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഇന്ത്യൻ സേനാ വിഭാഗങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് ശരിയല്ല ” എന്നതായിരുന്നു തന്റെ നിലപാടെന്നും സന്ദീപ് വാര്യർ പറയുന്നു.

പാകിസ്താൻ സൈന്യം ചരിത്രത്തിലെവിടെയും സത്യം പറഞ്ഞിട്ടില്ലെങ്കിലും ചർച്ച നയിച്ച ചില അവതാരകരും കോൺഗ്രസ് , സിപിഎം പ്രതിനിധികളും പാകിസ്താന്റെ അവകാശ വാദമായിരുന്നു ആധികാരികമെന്ന നിലയിൽ അവതരിപ്പിച്ചത്.

Also Read: ബംഗാളിൽ താണ്ഡവമാടി തൃണമൂൽ കോൺഗ്രസ്; 15 ബിജെപി പ്രവർത്തകർക്ക് പരിക്ക്, തളർത്തില്ലെന്ന് സുവേന്ദു അധികാരി

മുംബൈ അക്രമണം നടത്തിയ അജ്മൽ കസബ് ഇന്ത്യക്കാരനാണെന്ന് വരെ പ്രചരണം നടത്താൻ ശ്രമിച്ചു. ആ കുപ്രചരണം പാകിസ്താന്റെ പേ റോളിൽ ഉള്ള ചില ഇന്ത്യക്കാരും നടത്തിയിരുന്നു. ഇവർ തന്നെയാണ് ബലാകോട്ട് എയർ സ്ട്രൈക്കിൽ പാകിസ്താന് ആൾ നാശമില്ലെന്നും പൈൻ മരങ്ങൾ മാത്രമാണ് നശിച്ചത് എന്നുമുള്ള പാക് പ്രചരണവും ഏറ്റെടുത്ത് നടത്തിയത് . ഇന്ത്യൻ വ്യോമ സേന പാക് അതിർത്തിക്കുള്ളിൽ കടന്നു ചെന്ന് നടത്തിയ ധീരോദാത്തമായ ആക്രമണത്തെ ഇകഴ്ത്തി കാണിക്കാനും പെറ്റ നാടിനെ താറടിച്ചു കാണിക്കാനും ഈ കൊടുംചതിയൻമാർക്ക് ഒരു മടിയും ഉണ്ടായില്ല .

Also Read: പുരുഷന്മാരെ വശീകരിച്ച് മദ്യം നല്‍കി അബോധാവസ്ഥയിലാക്കി കവര്‍ച്ച ; യുവതിയെ പൊലീസ് കുടുക്കിയത് ഇങ്ങനെ

ബലാകോട്ട് മാത്രമല്ല , ഉറി സർജിക്കൽ സ്ട്രൈക്കും വിജയകരമായിരുന്നു എന്നു മനസിലാക്കാൻ പാക് സർട്ടിഫിക്കറ്റ് എന്തായാലും വേണ്ട. ഈ രണ്ടു സംഭവങ്ങൾക്കു ശേഷവും ഉണ്ടായ പാക് നേതൃത്വത്തിന്റെ പ്രതികരണം ശ്രദ്ധിച്ചാൽ മാത്രം മതി. പാക് സൈന്യം ശക്തിപ്പെടുത്തണമെന്നും 73 വർഷത്തെ ചരിത്രത്തിൽ ഇന്ത്യയിൽ ഇപ്പോഴുള്ളതു പോലെ ഒരു സർക്കാർ ഉണ്ടായിട്ടില്ല എന്നുമുള്ള ഇമ്രാൻ ഖാന്റെ ആ പ്രസ്താവനയിൽ എല്ലാമുണ്ട്.

ഒരു കാര്യം വ്യക്തമാകുന്നു. സൂക്ഷിക്കേണ്ടത് രാജ്യത്തിനു പുറത്ത് നിന്നുള്ള ശത്രുക്കളെ മാത്രമല്ല, ശത്രുവിന്റെ പേ റോളിൽ ശത്രുവിനു വേണ്ടി ശത്രുവിന്റെ ഉദ്ദേശ്യം ഏറ്റെടുത്തു നടത്തുന്ന രാജ്യത്തിനകത്തുള്ള ഒറ്റുകാരെക്കൂടിയാണ് – സന്ദീപ് വാര്യർ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button