COVID 19Latest NewsNewsIndia

വാക്സിൻ വിതരണത്തിൽ രാഷ്ട്രിയക്കാരെ തിരുകിക്കയറ്റരുത്, മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

രാഷ്ട്രീയക്കാർ അവരുടെ അവസരത്തിനായി കാത്തു നിൽക്കണമെന്നും പ്രധാനമന്ത്രി യോഗത്തിൽ കൂട്ടിച്ചേർത്തു

ന്യൂഡൽഹി: ജനുവരി 16ന് ആരംഭിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമായി നൽകുന്ന ഒന്നാംഘട്ട കോവിഡ് പ്രതിരോധ മരുന്ന് വിതരണത്തിൽ രാഷ്ട്രീയക്കാരുടെ തള്ളിക്കയറ്റം ഉണ്ടാകാൻ അനുവദിക്കെല്ലന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്.എംപിമാരെയും എംഎൽഎമാരും പോലുള്ള ജനപ്രതിനിധികളെ ആദ്യ ഘട്ടത്തിൽ വാക്സിനേഷനായി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഹരിയാണ സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2020 നവംബർ 24ന് മുഖ്യമന്ത്രിമാരരുമായി പ്രധാനമന്ത്രി അവസാനമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറാണ് എംഎൽഎമാർക്കും എംപിമാർക്കും മുൻഗണന നൽകണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടത്. അന്ന് പ്രധാനമന്ത്രി മറുപടി നൽകിയിരുന്നില്ല.

Also related: ദേശീയപാതയിൽ കൈയ്യേറി നിര്‍മ്മിച്ച പെട്ടിക്കടകള്‍ പൊളിച്ചുനീക്കി

കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പ്രധാനമന്ത്രി നിർദേശം നൽകിയത്. രാഷ്ട്രീയക്കാർ അവരുടെ അവസരത്തിനായി കാത്തു നിൽക്കണമെന്നും പ്രധാനമന്ത്രി യോഗത്തിൽ കൂട്ടിച്ചേർത്തു.

Also related: ഏഴു വർഷത്തെ ഇടവേളക്ക് ശേഷം ശ്രീശാന്തിന്റെ തകർപ്പൻ തിരിച്ചുവരവ് ; വീഡിയോ കാണാം

ജനുവരി 7 ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ വിളിച്ചു ചേർത്ത യോഗത്തിൽ ബിഹാർ, ഒഡീഷ ആരോഗ്യ മന്ത്രിമാർ പഞ്ചായത്തുകൾ മുതൽ പാർലമെന്റ് വരെയുള്ള ജനപ്രതിനിധികളെ കോവിഡ് മുന്നണി പോരാളികളായി കണക്കാക്കി ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് ഇതേ കാര്യം ഉന്നയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തെഴുതിയിട്ടുമുണ്ടായിരുന്നു.എന്നാൽ അപ്പോഴൊന്നും പ്രതികരണം നടത്താത്ത പ്രധാനമന്ത്രി ഇന്നത്തെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഇതേപ്പറ്റി കൃത്യമായ നിർദേശം നൽകിയിരിക്കുകയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button