Latest NewsNewsIndiaMobile PhoneInternationalTechnology

വാട്‌സ്‌ആപ്പിനെ പിന്തള്ളി സൗജന്യ ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ‍ ഒന്നാമത്തെത്തി സിഗ്നൽ

വാട്‌സ്‌ആപ്പിന്റെ സ്വകാര്യതാ നയത്തില്‍ പ്രതിഷേധിച്ച്‌ നിരവധി പേര്‍ മെസ്സേജിങ് പ്ലാറ്റ് ഫോം ആയ വാട്ട്സ്ആപ്പ് ഉപേക്ഷിക്കുന്നതായാണ് സൂചന. ഇതോടെ സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡ് ഇന്ത്യയില്‍ കുത്തനെ കൂടി.

Read Also : മുഖ്യമന്ത്രി പിണറായി വിജയൻ സിനിമാ സംഘടനകളുമായി ഇന്ന് ചർച്ച നടത്തും

ആപ്പ് സ്റ്റോറിലെ സൗജന്യ ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഒന്നാമതാണിപ്പോള്‍ സിഗ്നല്‍. വാട്‌സാപ്പ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഉപയോക്താക്കളുടെ സ്വകാര്യതയെ മാനിക്കുമെന്ന് സിഗ്നല്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ മാത്രമല്ല, ജര്‍മനി, ഫ്രാന്‍സ്, ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, ഹോങ്കോങ്, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളിലെ ആപ്പ് സ്റ്റോറുകളിലും സിഗ്നല്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഹങ്കറിയിലെയും ജര്‍മനിയിലെയും ഗൂഗിൾ പ്ലേ സ്റ്റോറുകളിലും ഒന്നാം സ്ഥാനം സിഗ്നലിനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button