COVID 19KeralaLatest NewsArticleNewsIndiaInternationalWriters' Corner

ഒരു വെടിയ്ക്ക് രണ്ട് പക്ഷി, ചൈനയുടെ ബുദ്ധി കൊള്ളാം; പക്ഷേ ഇത് ഇന്ത്യയാണ്, ഓർമയിരിക്കട്ടെ!

ഇന്ത്യ - ചൈന അതിർത്തിയിലെ പ്രശ്നങ്ങളുടെ യഥാർത്ഥ കാരണമെന്ത്?

ഇന്ത്യ – ചൈന അതിർത്തിയിലെ പ്രശ്നങ്ങളുടെ യഥാർത്ഥ കാരണമെന്ത്? ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറിയ 1949 മുതൽ ചൈന ഇത്രയധികം പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത് ഇതാദ്യമാണ്. കൊവിഡ് 19 മൂലമുണ്ടായ സാമ്പത്തിക മാന്ദ്യവും വൈറസ് പ്രഭവം മറച്ചുവെച്ചുവെന്നും ചൈനയ്ക്കെതിരെ ഒളിഞ്ഞും മറഞ്ഞും ആരോപണങ്ങൾ ഉയരുന്നുണ്ട്.

ഇപ്പോഴുള്ള പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് ചൈന ഇന്ത്യൻ അതിർത്തിയിൽ നാടകമൊരുക്കുന്നത്. കൊവിഡ് 19 മൂലമുണ്ടായ സാഹചര്യത്തിൽ ഇന്ത്യ ചൈനയ്ക്കൊപ്പം നിൽക്കാത്തതും ചൈനയെ ചൊടിപ്പിച്ചിരിക്കുകയാണ്. ദലൈ ലാമയെ ഇന്ത്യ സ്വീകരിച്ചതും ചൈനയുടെ ഉള്ളിൽ ഇന്ത്യയോടുള്ള വിദ്വേഷം വർധിപ്പിച്ചിട്ടുണ്ട്. ഇനിയുമുണ്ട് കാരണങ്ങൾ.

Also Read: കാലം തെറ്റി മഴ ; പ്രതിസന്ധിയിലായി കപ്പ കർഷകർ

വ്യവസായങ്ങൾ ഇന്ത്യ സ്വയം കണ്ടെത്തി തുടങ്ങിയതോടെയാണ് ഇന്ത്യ ചൈനയുടെ കണ്ണിലെ കരടായി മാറിയത്. അംബനിയും അദാനിയും അടക്കമുള്ളവർ രാജ്യ നന്മക്കായി രാജ്യ വികസനത്തിനായി വളമിടുമെന്ന് തിരിച്ചറിഞ്ഞതിനാലാകണം ഇന്ത്യൻ മണ്ണിൽ ചവുട്ടി നിന്നുകൊണ്ട് തന്നെ ഒരു വിഭാഗം ആളുകൾ ഒറ്റുകാരുടെ പണി ചെയ്യുന്നത്. കുത്തക മുതലാളിമാർ ചൂഷണം ചെയ്യുന്നേ… എന്ന നിലവിളി ശബ്ദമാണ് ഇക്കൂട്ടരുടെ മുഖമുദ്ര.

സ്വന്തം രാജ്യം പുരോഗതി പ്രാപിക്കരുതെന്ന ചിന്തയുടെ ആരംഭം അങ്ങ് ചൈനയിൽ നിന്നാണ്. ചൈനയ്ക്ക് വേണ്ടി ഇന്ത്യയെ താറടിക്കുന്ന ഒരു വലിയ ശൃംഖല തന്നെ ഭാരതമണ്ണിലുണ്ട്. ചൈനയ്ക്ക് വേണ്ടി കുട പിടിക്കുന്നവർ കോടികളുണ്ടാക്കുന്നു, അവരെ വിശ്വസിക്കുന്ന പാവം ജനങ്ങൾ ജോലിയും കൂലിയുമില്ലാതെ ജീവിതം മുന്നോട്ട് നയിക്കുന്നു. സർക്കാരിനെ ജനവിരുദ്ധരെന്ന് മുദ്രകുത്താനും കഴിയും, കമ്മ്യൂണിസത്തെ വളർത്താനും കഴിയും. ഒരു വെടിക്ക് രണ്ട് പക്ഷി.

Also Read: കാശ്മീരിലെ ഭരണപരിഷ്‌കാരം ; ഭീകരാക്രമണങ്ങളും സൈനികര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും കുറഞ്ഞെന്ന് റിപ്പോര്‍ട്ട്

ഐഫോണിന്റെ കർണ്ണാടക ഫാക്ടറി കമ്മ്യൂണിസ്റ്റ് കലാപകാരികൾ അടിച്ച് തകർത്തത് ഒരു ഉദാഹരണം മാത്രം. അവരുടെ പ്രധാന ലക്ഷ്യം അംബാനിയും റിലയൻസുമാണ്. കർഷക സമരത്തിൻ്റെ മറവിൽ അവർ തങ്ങളുടെ പദ്ധതികൾ കൃത്യമായി നടപ്പിലാക്കുന്നു. സമരക്കാർ റിലയൻസിന്റെ മൊബൈൽ ടവറുകൾ കൂട്ടമായി നശിപ്പിക്കുന്നു. കേന്ദ്രത്തിനെതിരെ, ഇന്ത്യൻ വളർച്ചെയ്ക്കെതിരെ നടക്കുന്ന ഇത്തരം സംഭവവികാസങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്ന ചൈനീസ് മാധ്യമങ്ങൾ ഒരു ദുഃസൂചന തന്നെയാണ്.

റിലയൻസ്‌ ജിയോയുടെ 1338 ടവറുകളാണ് പഞ്ചാബിൽ കർഷകർ തകർത്തത്. കാർഷിക നിയമത്തിൽ കേന്ദ്ര സർക്കാർ വഴങ്ങാതെ വന്നതോടെ അംബാനിയെ പഞ്ഞിക്കിട്ട് കളയാം എന്ന ചിന്ത വല്ലതുമുണ്ടെങ്കിൽ ഖാലിസ്ഥാനികളും കമ്മ്യൂണിസ്റ്റുകാരും അത് മാറ്റിവെയ്ക്കുന്നതാകും നല്ലത്. സർക്കാരിനോട് തോറ്റാൽ അംബാനിയുടെ അടുത്തല്ല അത് തീർക്കേണ്ടത്. സെൽഫോൺ കമ്മ്യൂണിക്കേഷൻ ടവറുകൾ തകർത്താൽ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമോയെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

Also Read: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് പോസിറ്റിവിറ്റി നിരക്ക് കേരളത്തിൽ; കൈയൊഴിഞ്ഞ് പിണറായി പോലീസ്

പെപ്സി, കെല്ലോഗ്സ് തുടങ്ങിയ അന്താരാഷ്ട്ര കുത്തകകൾ വർഷങ്ങളായി ഭാരത കാർഷിക രംഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇവരോടൊന്നും തോന്നാത്ത വൈരാഗ്യം റിലയൻസിനോട് തോന്നാനുള്ള കാരണമെന്ത്? കർഷകരെ തെറ്റിദ്ധരിപ്പിച്ച് കളത്തിൽ ഇറക്കിയവരുടെ യഥാർത്ഥ പ്രശ്നം കൃഷി അല്ല, റിലയൻസ് ജിയോ ആണ്. അംബാനിയും കേന്ദ്ര സർക്കാരുമാണ്. അതിനു കാരണമുണ്ട്. കുറച്ചു നാളുകൾ മുൻപ് മുകേഷ് അംബാനി റിലയൻസ് ജിയോ ഇനി ചൈനീസ് കോമ്പണന്റ്സ് ഉപയോഗിയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ വാർത്ത ചൈനീസ് കേന്ദ്രങ്ങളിൽ ഇടിത്തീ പോലെയായിരുന്നു വന്ന് പതിച്ചത്.

ചൈന ഭാരതത്തിൽ നടത്തുന്ന ഇലക്ട്രോണിക്സ് ബിസിനസിന് അന്ത്യമാകുമെന്ന തിരിച്ചറിവ് ചൈനയ്ക്കുണ്ടായി. ഇത്തരം സംരംഭങ്ങളിലേക്ക് അംബാനി കാലെടുത്ത് വെയ്ക്കരുത്. ചൈനയെ വേദനിപ്പിക്കുന്ന ഇത്തരം നീക്കത്തിൽ നിന്നും അംബാനി പിന്മാറിയേ പറ്റൂ. 5ജി ടെക്‌നോളജി കൊണ്ടുവരുമെന്ന അംബാനിയുടെ വെളിപ്പെടുത്തൽ ചൈനയെ ചെറുതൊന്നുമല്ല ഞെട്ടിച്ചത്. ചൈനയുടെ സ്വപ്നത്തിനു മുകളിൽ അംബാനി കസേരയിട്ടിരിക്കുന്ന രംഗം ചിന്തിക്കാൻ ചൈനയ്ക്ക് സാധിക്കുന്നില്ല. അതിൻ്റെ ഭാഗമായിട്ടാണ് റിലയൻസ് ജിയോ ടവറുകൾ നശിപ്പിക്കപ്പെടുന്നത്.

Also Read: ഒടുവിൽ ചൈനയും സമ്മതിച്ചു; ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവ് ഇന്ത്യ തന്നെ!

ചൈനയെന്ന തലയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന കൈകൾ ഇന്ത്യൻ മണ്ണിലുണ്ടെന്നതിൻ്റെ ഏറ്റവും വലിയ തെളിവായിരുന്നു ബാംഗ്ലൂരിലെ ആപ്പിൾ ഫോൺ ഫ്രാഞ്ചൈസിയായ വിൻസ്ട്രോൺ കമ്പനി ആക്രമിയ്ക്കപ്പെട്ടത്. ഏകദേശം 50 കോടിക്കടുത്ത് നാശനഷ്ടമാണ് കമ്പനിക്ക് ഉണ്ടായത്. സംഭവം ഇന്ത്യാക്കാർ അറിയുന്നതിനു മുൻപേ ചൈന അറിഞ്ഞു. ഇന്ത്യയെ ഒറ്റുകൊടുക്കാൻ ചൈന ഇവിടെ ആളുകളെ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് സാരം. അല്ലെങ്കിൽ ഇവിടെയുള്ളവരെ തന്നെ ചെല്ലും ചെലവും കൊടുത്ത് വളർത്തിയെടുക്കുന്നുവെന്ന് ചുരുക്കം.

സെൽ ഫോണിന്റെ കമ്മ്യൂണിക്കേഷൻ ടവറുകൾ തകർക്കുന്നതാണ് കർഷകരുടെ പ്രശ്നങ്ങൾക്കു പരിഹാരമെങ്കിൽ എന്തുകൊണ്ട് എയർ ടെല്ലിന്റെയും, വിഐയുടെയും ടവറുകൾ കർഷകർ തകർക്കുന്നില്ല? അവരും നാളെ കാർഷികരംഗത്തേക്ക് വരാൻ സാധ്യതയുണ്ടല്ലോ? എന്നാൽ അത് ചെയ്യില്ല. ഇതിലൂടെ തന്നെ കർഷകരുടെ വേഷം കെട്ടി വിവാദങ്ങൾ സൃഷ്ടിക്കുന്നവരുടെ ലക്ഷ്യം കാർഷിക പ്രശ്ന പരിഹാരമല്ലെന്നും വ്യവസായിക രംഗത്തേക്കുള്ള ഇന്ത്യയുടെ കാൽവെയ്പ്പ് ആണെന്ന് വ്യക്തം. എന്നാൽ, ഇത് ഇന്ത്യയാണ് അവസാന കീടാണുവിനെ വരെ നശിപ്പിച്ച് കളയാൻ തക്ക കെൽപ്പുള്ള ഇന്ത്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button