Latest NewsKeralaNews

സൈക്കിളുമായി വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടികളെ കാണാതായി ; കണ്ടെത്താനുള്ള ശ്രമം തുടരുന്നു

തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കുട്ടികള്‍ സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങിയതെന്ന് പൊലീസ് പറയുന്നത്

കൊച്ചി : എറണാകുളം പുക്കാട്ടുപടിയില്‍ രണ്ട് കുട്ടികളെ കാണാതായി. പുക്കാട്ടുപടി മലയിടംതുരുത്ത് സ്വദേശികളായ മുഹമ്മദ് റിഹാന്‍ (14), മുഹമ്മദ് നസീഫ് (11) എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് മുതല്‍ കാണാതായത്. സഹോദരിമാരുടെ മക്കളാണ് ഇവര്‍. തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കുട്ടികള്‍ സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങിയതെന്ന് പൊലീസ് പറയുന്നത്.

സമയം രാത്രി ആയിട്ടും കുട്ടികള്‍ തിരിച്ച് എത്താത്തതിനെ തുടര്‍ന്ന് പത്തരയോടെ മാതാപിതാക്കള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. വീട്ടില്‍ മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടായതായി അറിവില്ലെന്നും ഇന്ന് രാവിലെ കുട്ടികളെ ഇടപ്പള്ളി-പാലാരിവട്ടം ഭാഗത്ത് കണ്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്നും തടിയിട്ടപറമ്പ് പൊലീസ് പറഞ്ഞു. ഇരുവരും സൈക്കിളില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിയ്ക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button