Latest NewsNewsInternational

ട്രംപിനെ കയ്യൊഴിഞ്ഞു സുഹൃത്തുക്കൾ; പുതിയ ചുവടുവയ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി

ഇസ്രയേല്‍-അമേരിക്ക ബന്ധത്തിന്‍റെയും ചിഹ്നമായിട്ടായിരുന്നു ട്രംപിനൊപ്പമുള്ള ചിത്രം ​ വിലയിരുത്തപ്പെട്ടിരുന്നത്​.

അമേരിക്ക: ഡോണള്‍ഡ്​ ട്രംപിന് വീണ്ടും തിരിച്ചടി. ​ ട്രംപുമൊത്തുള്ള ട്വിറ്റര്‍ കവര്‍ പിക്​ചര്‍ മാറ്റിയിരിക്കുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു.

വൈറ്റ്​ഹൗസില്‍ ട്രംപിനൊപ്പമിരിക്കുന്ന ചിത്രമായിരുന്നു ദീര്‍ഘകാലമായി നെതന്യാഹുവിന്‍റെ ഔദ്യോഗിക അക്കൗണ്ടിന്‍റെ കവര്‍ ചി​ത്രം. എന്നാൽ കോവിഡ്​ വാക്​സിന്‍ സ്വീകരിക്കുന്ന ചിത്രമാണ്​ അദ്ദേഹം പുതുതായി കവര്‍ ചിത്രമാക്കിയത്​.

ഇസ്രയേല്‍-അമേരിക്ക ബന്ധത്തിന്‍റെയും ചിഹ്നമായിട്ടായിരുന്നു ട്രംപിനൊപ്പമുള്ള ചിത്രം ​ വിലയിരുത്തപ്പെട്ടിരുന്നത്​.എന്നാല്‍ തെരഞ്ഞെടുപ്പ്​ വിജയത്തിന്​ ശേഷം നിയുക്ത പ്രസിഡന്‍റ്​ ജോ ബൈഡനെ നെതന്യാഹു നവംബറില്‍ അഭിനന്ദിച്ചത്​ മുതല്‍ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായിരുന്നു.

‘ഇസ്രയേലി പൗരന്‍മാരെ നമ്മള്‍ ജീവിതത്തിലേക്ക്​ തിരിച്ചുവരുന്നു’ എന്നാണ്​ പുതിയ കവര്‍ ചിത്രത്തിലൂടെ നെതന്യാഹു നല്‍കുന്ന സന്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button