NattuvarthaLatest NewsNews

യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു

മാവേലിക്കര: ആലപ്പുഴ മാവേലിക്കരയില്‍ യുവാക്കൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരാൾക്കു കുത്തേറ്റു. തഴക്കര മുട്ടത്തയ്യത്ത് പ്രമോദിന് (31) ആണ് നെഞ്ചിനു കുത്തേറ്റിരിക്കുന്നത്. ഇയാൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആണ് കഴിയുന്നത്. പ്രമോദിനെ കുത്തിയ വഴുവാടി മുതായിൽ കിഴക്കതിൽ ഭവിത് കുമാറിനായി (30) പൊലീസ് തിരച്ചിൽ തുടങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കു രണ്ടരയോടെ ഇന്ദ്രപ്രസ്ഥ ബാറിന്റെ മുറ്റത്തായിരുന്നു സംഭവം നടക്കുന്നത്. മദ്യപിക്കാനെത്തിയ പ്രമോദും ഭവിത്കുമാറും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button