Latest NewsNewsIndia

പൊങ്കലിനോടനുബന്ധിച്ച്‌​ സംഘടിപ്പിക്കുന്ന ജെല്ലിക്കെട്ട്​ കാണാന്‍ രാഹുൽ ‍ ഗാന്ധി എത്തും

ചെന്നൈ: പൊങ്കലിനോടനുബന്ധിച്ച്‌​ സംഘടിപ്പിക്കുന്ന ജെല്ലിക്കെട്ട്​ കാണാന്‍ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി എത്തും. തമിഴ്​നാട്​ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ കെ.എസ്.​ അഴഗിരിയാണ്​ ഇക്കാര്യമറിയിച്ചത്​.

Read Also : ബഹിരാകാശ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ രാജ്യത്തെ നൂറോളം ലാബുകൾ ഏറ്റെടുക്കാൻ ഒരുങ്ങി ഐഎസ്ആർഒ  

ജനുവരി 14ന് ജെല്ലിക്കെട്ട്​ നടക്കുന്ന​ അവനിയാപുരത്താണ്​ രാഹുല്‍ ഗാന്ധി എത്തുന്നത്​. ‘തമിഴ്​ വണക്കം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പൊങ്കലാഘോഷ പരിപാടികളുടെ ഭാഗമായാണിത്​. രാവിലെ 11 മണിക്ക്​ മധുരയില്‍ വിമാനമിറങ്ങി കാര്‍മാര്‍ഗം ജെല്ലിക്കെട്ട്​ മൈതാനത്തിലെത്തുന്ന രാഹുല്‍ ഗാന്ധി തമിഴ്​നാട്ടിലെ കര്‍ഷക നേതാക്കളെയും കാണും. വൈകീട്ട്​ ഡല്‍ഹിക്ക്​ തിരിക്കും.

നിയമസഭ തെരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടികളുമായി രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്​ ബന്ധമില്ലെന്ന്​ അഴഗിരി വ്യക്തമാക്കി. ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും ഇതേ ദിവസം തമിഴ്​നാട്ടിലെത്തുന്നുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button