Latest NewsNewsIndia

കാര്‍ഷിക നിയമം : നിലപാട് മാറ്റാതെ കര്‍ഷക സംഘടനകള്‍

കാര്‍ഷിക നിയമങ്ങളില്‍ ചര്‍ച്ചയും സമരവുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍

ന്യൂഡല്‍ഹി : കാര്‍ഷിക നിയമത്തില്‍ സുപ്രീംകോടതി ഇടപെടല്‍ പ്രശ്നപരിഹാരത്തിന് പര്യാപ്തമല്ലെന്ന നിലപാടില്‍ കര്‍ഷക സംഘടനകള്‍. വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാരുമായി നിശ്ചയിച്ചിരിയ്ക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. കാര്‍ഷിക നിയമങ്ങളില്‍ ചര്‍ച്ചയും സമരവുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. സുപ്രീംകോടതിയുടെ സമിതിയുമായി സഹകരിയ്ക്കില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

നയപരമായ വിഷയമായതിനാല്‍ കേന്ദ്രവുമായി തന്നെ ചര്‍ച്ചയുണ്ടാകണം. പാര്‍ലമെന്റിലാണ് കര്‍ഷകരുടെ ആശങ്കകള്‍ക്ക് പരിഹാരമുണ്ടാകേണ്ടത്. സുപ്രീംകോടതി ഇപ്പോള്‍ രൂപീകരിച്ചിരിക്കുന്ന സമിതിയിലെ അംഗങ്ങള്‍ സര്‍ക്കാര്‍ അനുകൂല നിലപാടുകള്‍ ഉള്ളവരാണെന്നും കര്‍ഷക സംഘടനകള്‍ പറയുന്നു. ഇവരെ മാറ്റി പുതിയ അംഗങ്ങളെ വച്ചാലും സമിതിക്ക് മുന്നില്‍ പോകില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരും. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി അടക്കം പരിപാടികള്‍ സമാധാനപൂര്‍വമായിരിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button