KeralaNattuvartha

സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; തളി തോട്ടിലെ ചിറയുടെ ഷട്ടറുകൾ തകർത്തു

തളി തോട്ടിലെ ചീർപ്പ് ചിറയുടെ ഷട്ടറുകൾ അടിച്ചു തകർത്തു

വടക്കാഞ്ചേരി : വടക്കാഞ്ചേരി പ്രദേശങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. കർഷകർ സംഭരിച്ചുനിർത്തിയ തളി തോട്ടിലെ ചീർപ്പ് ചിറയുടെ ഷട്ടറുകൾ അടിച്ചു തകർത്തു. രാത്രിയുടെ മറവിലാണ് ഇത് ചെയ്തിരിക്കുന്നത്.

കൃഷിക്കായി കർഷകർ സംഭരിച്ചുനിർത്തിയ വെള്ളം പൂർണമായി ഒഴുക്കിക്കളഞ്ഞ് ഷട്ടറുകൾ ഇളക്കി വലിച്ചെറിഞ്ഞ നിലയിലായിരുന്നു.

കർഷകരുടെ പരാതിയെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുനിത സ്ഥലത്തെത്തി. സംഭവത്തിൽ പോലീസിൽ പരാതി നൽകാനാണ് കർഷകരുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button