Latest NewsNewsIndia

ഗൂഗിൾ മാപ്പ് നോക്കി യാത്ര; കാർ അണക്കെട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം

മുംബൈ : ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാറ് അണക്കെട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം.മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ അകോലെയിലാണ് കാര്‍ ഡാമില്‍ വീണ് കഴിഞ്ഞ ദിവസം രാത്രി അപകടമുണ്ടായത്. പുന്നെ സ്വദേശിയായ സതിഷ ഗുലെ (34) ആണ് മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഗുരുശേഖര്‍, സമീര്‍ രാജുര്‍കര്‍ എന്നിവര്‍ രക്ഷപ്പെട്ടു. വാഹനം മുങ്ങുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് മൃതദേഹവും കാറും അണക്കെട്ടിൽ നിന്ന് പുറത്തെടുത്തത്.

ശനിയാഴ്ച രാത്രി മഹാരാഷ്ട്രയിലെ ഏറ്റവും ഉയരം കൂടിയ കൽസുബായ് മലയിലേക്ക് ട്രക്കിംഗിന്  പോയതാണ് ഇവർ. ഇവിടേക്കുള്ള വഴി അറിയില്ലാത്തതിനാലാണ് ഗൂഗിൾ മാപ്പിനെ ആശ്രയിച്ചത്. ഗൂഗിൾ കാണിച്ച റോഡിലൂടെ യാത്ര ചെയ്ത ഇവർ കാറുമായി അണക്കെട്ടിൽ വീഴുകയായിരുന്നു.

അതേസമയം, പാലം അടച്ചിട്ടിരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മഴക്കാലത്ത് പാലം മുങ്ങിയതോടെ ഇവിടെ ഗതാഗതം നിരോധിച്ചിരുന്നു. ഈ വഴിയിലൂടെയായിരുന്നു മൂവർ സംഘത്തിൻ്റെ യാത്ര. എന്നാൽ, പാലത്തിൻ്റെ അവസ്ഥ വിവരിക്കുന്ന ബോർഡുകളൊന്നും ഇവിടെ സ്ഥാപിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button