KeralaNattuvartha

എറണാകുളത്ത് ആദ്യഘട്ട വിതരണത്തിനായി എത്തുന്നത് ഡോസ് വാക്സിൻ

ആദ്യഘട്ട വിതരണത്തിനായി എത്തുന്നത് 1,80,000 ഡോസ് വാക്സിനുകൾ

കൊച്ചി : ജില്ലയിൽ ആദ്യഘട്ട വിതരണത്തിനായി എത്തുന്നത് 1,80,000 ഡോസ് വാക്സിനുകൾ. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ്‌ വിമാന മാർഗം കൊച്ചിയിലെത്തിക്കുക. സംസ്ഥാനത്ത് ഏറ്റവുമധികം ഡോസ് വാക്സിനെത്തിക്കുന്നത് എറണാകുളത്താണ്. 2 കേന്ദ്രങ്ങളിലാണ് ആദ്യഘട്ട വാക്‌സിൻ വിതരണം.

എറണാകുളത്തെ റീജണൽ വാക്സിൻ സ്റ്റോറുകളിലാണ് വാക്സിൻ സംഭരിക്കുന്നത്. വാക്‌സിൻ കേന്ദ്രത്തിൽ പരമാവധി 100 പേർക്കാണ് ഒരു ദിവസം വാക്‌സിൻ നൽകുന്നത്.  രജിസ്റ്റർ ചെയ്തിരിക്കുന്നത് 60000-ഓളം പേരാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ നിർദേശങ്ങൾ പരിഗണിച്ച ശേഷമായിരിക്കും ആദ്യ ഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കേണ്ടവരുടെ മുൻഗണനാ പട്ടിക തയ്യാറാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button