ErnakulamKeralaNews

ഫ്രിഡ്ജ് കേടായത് നിരവധി തവണ, പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിച്ചില്ല! നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

പലതവണ റിപ്പയർ ചെയ്തിട്ടും പ്രവർത്തനക്ഷമമാകാത്ത ഫ്രിഡ്ജിന് നിർമ്മാണ ന്യൂനതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി

കൊച്ചി: നിരവധി തവണ ഫ്രിഡ്ജ് കേടായിട്ടും പരിഹരിക്കാത്തതിനെ തുടർന്ന് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ കോടതിയുടെ ഉത്തരവ്. പലതവണ റിപ്പയർ ചെയ്തിട്ടും പ്രവർത്തനക്ഷമമാകാത്ത ഫ്രിഡ്ജിന് നിർമ്മാണ ന്യൂനതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി നഷ്ടപരിഹാരം നൽകാൻ ഉത്തരവിറക്കിയത്. പറവൂരിലെ കൂൾ കെയർ റഫ്രിജറേഷൻ എന്ന സ്ഥാപനത്തിനെതിരെ ചെറായി സ്വദേശി എൻ.എം മിഥുൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

പരാതിക്കാരൻ വാങ്ങിയ സാംസങ് റഫ്രിജറേറ്റർ നിരവധി തവണ തകരാറിലാകുകയും ഓരോ തവണ ടെക്നീഷ്യൻ പരിശോധിച്ച് പുതിയ ഘടകങ്ങൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഈ തുക പരാതിക്കാരനിൽ നിന്ന് തന്നെയാണ് ഈടാക്കിയത്. എന്നിട്ടും റഫ്രിജറേറ്റർ പ്രവർത്തിച്ചിരുന്നില്ല. ഇങ്ങനെ സംഭവിക്കുന്നത് നിർമ്മാണത്തിൽ സംഭവിച്ച ന്യൂനതയായാണ് കണക്കാക്കുന്നത്. ഇതിനെ തുടർന്നാണ് പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്.

Also Read: പി ജയരാജനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്: എട്ട് ആർഎസ്എസ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു

റിപ്പയറിങ്ങിനായി ചെലവായ 3,386 രൂപയും, കൂടാതെ കോടതി ചെലവും നഷ്ടപരിഹാരമായി 25,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് എതിര്‍കക്ഷി നല്‍കണമെന്ന് കമ്മിഷന്‍ പ്രസിഡന്റ് ഡി.ബി ബിനു, മെമ്പര്‍മാരായ വൈക്കം. രാമചന്ദ്രന്‍, ടിഎന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button