Latest NewsNewsInternational

70 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു സ്ത്രീക്ക് വധശിക്ഷ

കുഞ്ഞിനെ മോഷ്ടിക്കുന്നതിനായി ഗര്‍ഭിണിയെ കൊലപ്പെടുത്തിയ കേസിൽ പുലര്‍ച്ചെ 1:31ന് ഇന്ത്യാനയിലെ തടവറയിലാണ് അവരെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയത്

ന്യൂയോര്‍ക്ക്: അമേരിക്കയിൽ 70 വര്‍ഷത്തിനു ശേഷം ആദ്യമായി ഒരു വനിതയെ വധശിക്ഷക്കു വിധേയയാക്കി. ലിസ മോണ്ട്‌ഗോമറി (52) എന്ന വനിതയെയാണ് ആണ് മാരകമായ കുത്തിവയ്പ്പിലൂടെ ബുധനാഴ്ച വധിച്ചത്. കുഞ്ഞിനെ മോഷ്ടിക്കുന്നതിനായി ഗര്‍ഭിണിയെ കൊലപ്പെടുത്തിയ കേസിൽ പുലര്‍ച്ചെ 1:31ന് ഇന്ത്യാനയിലെ തടവറയിലാണ് അവരെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു സമര്‍പ്പിച്ച ദയാഹരജിയും തള്ളിയതോടെയാണ് ലിസയുടെ വധശിക്ഷ നടപ്പാക്കിയത്. 2004 ലാണ് 23 വയസുള്ള ഒരു ഗര്‍ഭിണിയെ അവളുടെ കുഞ്ഞിനെ മോഷ്ടിക്കുന്നതിനായി മോണ്ട്‌ഗോമറി കൊല ചെയ്തത്. കോടതിയില്‍ വിചാരണക്കിടെ മോണ്ട്‌ഗോമറി കുറ്റം ചെയ്തതായി സമ്മതിച്ചിരുന്നു .ലിസ മോണ്ട്‌ ഗോമറിക്ക് ഫെഡറല്‍ കോടതി ഏകകണ്ഠമായാണ് വധശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button