Latest NewsNewsIndia

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തും; ചരിത്ര തീരുമാനവുമായി ശിവരാജ് സിംഗ് ചൗഹാന്‍

സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുമെന്ന സൂചന നൽകി ശിവരാജ് സിംഗ് ചൗഹാൻ

പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്നും 21 ആക്കി ഉയർത്താനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിൽ മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നുവെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സൂചന നൽകി. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ കൈയ്യടിച്ച് പാസാക്കുകയാണ് ഓരോ പൗരനും.

ആണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയിരിക്കെ പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിലും സമാനമായ മാറ്റം കൊണ്ടുവരണമെന്നാണ് ചൗഹാന്‍ കഴിഞ്ഞ ദിവസം സ്ത്രീ സുരക്ഷ പദ്ധതിയായ ‘സമ്മാന്‍’ ഉദ്ഘാടനം ചെയ്ത് വ്യക്തമാക്കിയത്.

Also Read: വീണ്ടും രാജ്യത്ത് ഇന്ധനവില ഉയർന്നു

‘എന്തിനാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കിയിരിക്കുന്നത്. പുരുഷന്‍മാര്‍ക്ക് വിവാഹം കഴിക്കാനുള്ള പ്രായം 21 ആണ്. ഇതില്‍ മാറ്റം വരുത്തേണ്ടതല്ലേ? ഇക്കാര്യം പൊതുജനം ആലോചിക്കണം’, ചൗഹാന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ തീരുമാനം പ്രാബല്യത്തിൽ വരണമെന്നും ഈ തീരുമാനം പെൺകുട്ടികൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും പ്രമുഖർ പ്രതികരിച്ചു.

നേരത്തെ മതപരിവര്‍ത്തന നിയമങ്ങള്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് മധ്യപ്രദേശ് ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ചരിത്രപ്രധാന തീരുമാനവും നടപ്പാക്കിയാൽ നന്നാകുമെന്ന അഭിപ്രായവും അദ്ദേഹം പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button