Latest NewsNewsIndiaInternational

ഭീകര സംഘടനയായ ഐഎസിന് ആയുധങ്ങളെത്തിച്ചു; ഡോക്ടർ അബ്ദു റഹ്മാനെതിരെ കുറ്റപത്രം നൽകി എൻഐഎ

ഐഎസുമായി ബന്ധം: ബെംഗളൂരു ഡോക്ടർക്കെതിരെ കുറ്റപത്രം നൽകി എൻഐഎ

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന ബെംഗളൂരു സ്വദേശിക്കെതിരായ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. ബെംഗളൂരു സ്വദേശിയായ ഡോക്ടർ അബ്ദു റഹ്മാനെതിരെയാണ് ദേശീയ അന്വേഷണ ഏജൻസിയായ എൻ ഐ എ കുറ്റപത്രം നൽകിയത്. ഭീകര സംഘടനകളുമായി പ്രവർത്തിച്ചുവെന്നതാണ് റഹ്മാനെതിരായ കേസ്.

ഐസിൽ ചേരുകയും അവർക്ക് വേണ്ട മരുന്നും ആയുധങ്ങളും എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്ന ഇയാളെ കഴിഞ്ഞ ആഗസ്റ്റിലാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ബെംഗളൂരു രാമയ്യ മെഡിക്കൽ കോളേജിലെ ഡോക്ടറായിരുന്നു ഇയാൾ. അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുൻപേ ഇയാൾ സിറിയ സന്ദർശിച്ചിരുന്നു.

Also Read: രാജ്യത്തെ മികച്ച നഗരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി തിരുവനന്തപുരം; ആര്യക്ക് ആശംസയുമായി കേന്ദ്ര മന്ത്രി

ഐഎസ് തീവ്രവാദികളുടെ ചികിത്സയ്ക്കായി 2014ന്റെ തുടക്കത്തിൽ സിറിയയിലെ ഒരു ഐഎസ് മെഡിക്കൽ ക്യാമ്പ് സന്ദർശിക്കുകയും 10 ദിവസത്തോളം ഇവർക്കൊപ്പം താമസിക്കുകയും ചെയ്തിരുന്നു. സംഘർഷങ്ങളിൽ പരിക്കേൽക്കുന്ന ഐ എസ് ഭീകരരുടെ ചികിത്സയ്ക്കായും ആയുധ ഇടപാടുകൾക്കായും അബ്ദുൽ റഹ്മാൻ ആപ്പ് വികസിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button