KeralaNattuvartha

റോഡിൽ കൂറ്റൻ ആൽമരം കടപുഴകിവീണു ; യുവാവിന് പരിക്ക്

ഉച്ചസമയത്ത് വാഹനങ്ങൾ കുറവായതിനാലാണ് വൻദുരന്തം ഒഴിവായത്

മഞ്ചേരി : നറുകരയിൽ കോഴിക്കോട് റോഡിൽ കൂറ്റൻ ആൽമരം കടപുഴകിവീണു. നറുകര അമൃതവിദ്യാലയത്തിനു സമീപത്തെ ആൽമരമാണ് വേരോടെ കടപുഴകിവീണത്. റോഡിൽ നിർത്തിയിട്ടിരുന്ന ബൈക്കിലിരിക്കുകയായിരുന്ന യുവാവിന് പരിക്കേറ്റു. പട്ടർക്കുളം പാറക്കുളം കണ്ടംകുളത്തിൽ രജീഷി(35)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

ആൽമരം മുറിയുന്ന ശബ്ദംകേട്ടപ്പോൾ ബൈക്കിലിരിക്കുകയായിരുന്ന രജീഷ് ഓടിമാറുകയായിരുന്നു. ചില്ലകൾ ദേഹത്തുവീണ് പരിക്കേറ്റ ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്കും ഭാഗികമായി തകർന്നു. ഏറെ തിരക്കുള്ള കോഴിക്കോട് റോഡിൽ ഉച്ചസമയത്ത് വാഹനങ്ങൾ കുറവായതിനാലാണ് വൻദുരന്തം ഒഴിവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button