KeralaNattuvartha

പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ഭീമൻ തേനീച്ചക്കൂട് നീക്കംചെയ്തു

തേനീച്ചക്കൂടിന്‌ രണ്ടരയടിയോളം വലിപ്പമുണ്ടായിരുന്നു

ആനക്കര : മാസങ്ങളായി പ്രദേശവാസികളെ പേടിപ്പെടുത്തിയ ഭീമൻ തേനീച്ചക്കൂട് നീക്കംചെയ്തു. സ്നേക്ക് ആൻഡ് ആനിമൽ റസ്ക്യൂ വർക്കർ അബ്ബാസ് കൈപ്പുറം എത്തിയാണ് മരത്തിലെ ഭീമൻ തേനീച്ചക്കൂട് നീക്കിയത്. കപ്പൂർ പഞ്ചായത്തിൽ ഏഴാം വാർഡ് കപ്പൂരിൽ
സ്വകാര്യപറമ്പിലായിരുന്നു തേനീച്ചകൾ കൂട് കൂട്ടിയിരുന്നത്.

കഴിഞ്ഞദിവസം പരുന്ത് വന്ന് കൊത്തിയതുമൂലം കൂടിളകി സമീപപ്രദേശത്തുള്ള നിരവധിപേർക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു. സംഭവത്തെത്തുടർന്ന് പഞ്ചായത്തംഗം അബ്ബാസ് കൈപ്പുറത്തിനെ വിവരമറിയിക്കുകയായിരുന്നു. തേനീച്ചക്കൂടിന്‌ രണ്ടരയടിയോളം വലിപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button