Latest NewsKeralaNews

അധികാരത്തിലെത്തിയാൽ രാഹുൽഗാന്ധി വിഭാവനം ചെയ്‌ത ന്യായ് പദ്ധതി നടപ്പാക്കും; വമ്പൻ വാഗ്‌ദാനങ്ങളുമായി യുഡിഎഫ്

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ പ്ര​ക​ട​ന വാ​ഗ്ദാ​നം പു​റ​ത്തി​റ​ക്കി യു​ഡി​എ​ഫ്. അധികാരത്തിലെത്തിയാൽ രാഹുൽഗാന്ധി വിഭാവനം ചെയ്‌ത ന്യായ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്നും തൊഴിലുറപ്പ് വേതനം ഉയർത്തുമെന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. ഒ​രു​മ, ക​രു​ത​ല്‍, വി​ക​സ​നം എ​ന്നി​വ​യ്ക്കാ​യി​രി​ക്കും മു​ന്‍​ഗ​ണ​ന ന​ല്‍​കു​ക​യെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യക്തമാക്കി

മിനിമം വരുമാന ഗ്യാരണ്ടി സ്കീം (Minimum Income Guarantee Scheme) എന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തും. സംസ്ഥാനത്തു നിന്നും ദാരിദ്ര്യം തുടച്ചുനീക്കാൻ ഈ പദ്ധതിക്ക് കഴിയും. ന്യായ് പദ്ധതി പൂർണതോതിൽ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. സൗജന്യചികില്‍സയ്ക്കായി കൂടുതല്‍ ആശുപത്രികള്‍ കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കൂടുതൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും [email protected] എന്ന മെയിൽ ഐഡിയിൽ അറിയിക്കാവുന്നതാണെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന് ഹസന്‍ പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button