NattuvarthaKerala

ആടിനെ കടുവ കൊന്നു ; ഭീതിയോടെ നാട്ടുകാർ

കടുവയുടെ ശല്യം രൂക്ഷമായതോടെ പ്രദേശവാസികളെല്ലാം ഭീതിയിലാണ്

സുൽത്താൻബത്തേരി : കൂട്ടികെട്ടിയിരുന്ന ആടിനെ കടുവ കൊന്നു. വടക്കനാട് പണയമ്പം ചടച്ചിപ്പുര കുഞ്ഞിലക്ഷ്മിയുടെ ആടിനെയാണ് കടുവ കൊന്നത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം.

രാത്രിയിൽ ആടിന്റെ കരച്ചിൽ കേട്ട് വീടിന് പുറത്തിറങ്ങിയപ്പോൾ കുഞ്ഞിലക്ഷ്മിക്കുനേരെയും കടുവ പാഞ്ഞടുത്തു. ഭാഗ്യംകൊണ്ടാണ്  കുഞ്ഞിലക്ഷ്മി രക്ഷപ്പെട്ടത്. ഈ മേഖലയിൽ കടുവയുടെ ശല്യം രൂക്ഷമായതോടെ പ്രദേശവാസികളെല്ലാം ഭീതിയിലാണ്. ഓരോ ദിവസവും പേടിച്ചാണ് നാട്ടുകാർ കഴിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button