Latest NewsNewsIndia

പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെ കുറിച്ചുള്ള പ്രസ്താവന: കോൺഗ്രസ് എംഎൽഎയ്ക്ക് ബാലവകാശ കമ്മീഷന്‍റെ നോട്ടീസ്

ഭോപ്പാൽ : പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് വിവാദപ്രസ്താവന നടത്തിയ ‌കോൺഗ്രസ് എംഎൽഎയ്ക്ക് ബാലവകാശ കമ്മീഷന്‍റെ നോട്ടീസ്.മധ്യപ്രദേശ് മുൻ മന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ സജ്ജൻ കുമാർ സിംഗിനാണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നോട്ടീസയച്ചത്.

15-17 വയസ് ആകുമ്പോൾ തന്നെ പെൺകുട്ടികൾക്ക് ശാരീരികമായി പ്രത്യുത്പ്പാദനത്തിന് സാധിക്കുമെന്ന്  വിദഗ്ധ റിപ്പോർട്ടുകൾ തന്നെ പറയുന്നുണ്ട്. അതുകൊണ്ടാണ് 18 വയസുള്ള പെൺകുട്ടി​ വിവാഹത്തിന്​ പക്വത കൈവരിച്ചതായി കണക്കാക്കപ്പെടുന്നത്. അങ്ങനെയുള്ളപ്പോൾ ഈ പ്രായപരിധി 21 ആയി ഉയർത്തുന്നതിന്‍റെ ലോജിക്ക് എന്താണ്. എന്നായിരുന്നു സിംഗിന്‍റെ ചോദ്യം. വിവാദ പ്രസ്താവനയുടെ പേരിൽ ബിജെപി ഇദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു. എംഎൽഎ ഖേദപ്രകടനം നടത്തണമെന്നായിരുന്നു ആവശ്യം.

ഇത്തരമൊരു വിവേചനപരമായ പ്രസ്താവന നടത്തിയതിന് പിന്നിലെ ഉദ്ദേശം എന്തെന്ന് ന്യായീകരിക്കുകയും വിശദമാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ ബാലവകാശ കമ്മീഷൻ കോൺഗ്രസ് എംഎൽഎയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button