KeralaNattuvarthaLatest NewsNewsFunny & WeirdFacebook Corner

‘ഹാപ്പി ബർത്ത് ഡേ ഹെലികോപ്റ്റർ’; ഹെലികോപ്റ്റർ തുരുമ്പെടുക്കാതിരിക്കാൻ എന്ത് ചെയ്യണം?- പരിഹാസവുമായി എസ്. സുരേഷ്

ക്യൂബയിൽ നിന്ന് പുരോഗമന കോവിഡ് വാക്സിൻ ഇതുവഴി ഇറക്കുമതി ചെയ്താലോ? പഞ്ചാബ് - ഷഹിൻബാഗ് കാർഷിക തീർത്ഥാടനം ആക്കിയാലും മതി

കോടിക്കണക്കിന് രൂപ പ്രതിമാസം നൽകി കേരള സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിട്ട് ഇന്നലെ ഒരു വർഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ, ഉപയോഗിക്കാതെ തുരുമ്പെടുത്ത് പോകുന്ന ഹെലികോപ്റ്ററിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് അഡ്വ. എസ് സുരേഷ്. സർക്കാരിനെ പരിഹസിക്കുകയാണ് തന്റെ ഫെസ്ബുക്ക് പേജിലൂടെ സുരേഷ്. എസ് സുരേഷ് പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ:

ഹാപ്പി ബർത്ത് ഡേ ഹെലികോപ്റ്റർ…… നമ്മുടെ മുഖ്യമന്ത്രിയുടെ ഹെലികോപ്ടറിന് ഇന്നലെ ഒരു വയസ്സ് തികഞ്ഞു. മാസം 1കോടി 70 ലക്ഷം രൂപ എന്ന നിലയിൽ 20 കോടി47 ലക്ഷം രൂപയാണ് ഈ തൊഴിലാളി വർഗ്ഗ ഹെലികോപറ്ററിനെ പോറ്റാൻ നാം ചിലവഴിച്ചത്. കേറി കിടക്കാൻ വീടില്ലാത്ത 510 പേർക്ക് വീട് വച്ച് നൽകാനുള്ള പണം.. സഖാവ് സ്വപ്നയെ ഏൽപ്പിച്ച വടക്കാഞ്ചേരി മോഡൽ ലൈഫ് മിഷനാണങ്കിൽ പോലും 214 വീടായേന. നെയ്യാറ്റിൻകരയിൽ പോലീസ് കൂടിയൊഴിപ്പിച്ചപ്പോൾ ആത്മാഹുതി ചെയ്ത ആ ദമ്പതികളുടെ ജീവൻ. നിരവധി കുഞ്ഞുങ്ങൾ അനാധമാകാതെ സംരക്ഷിക്കാനും കഴിയുമായിരുന്നു. വിപ്ലവം വരുമ്പം ചില പിന്തിരിപ്പൻ ശക്തികൾ ഇങ്ങനെയൊക്കെ പറയും എന്നാകും CPM ഭാഷ്യം. അതുകൊണ്ട് പുരോഗമനപരമായി ചിന്തിക്കാം… ഹെലികോപ്റ്റർ തുരുമ്പെടുക്കാതിരിക്കാൻ എന്ത് ചെയ്യണം….???

ഹാപ്പി ബർത്ത് ഡേ റ്റൂ യൂ ഹെലികോപ്റ്റർ……❤️💥🎉നമ്മുടെ മുഖ്യമന്ത്രിയുടെ ഹെലികോപ്ടറിന് ഇന്നലെ ഒരു വയസ്സ് തികഞ്ഞു.മാസം…

Posted by Adv S. Suresh on Wednesday, January 13, 2021

1. സ. അച്ചുതാനന്ദനേയും, സ. ബാലകൃഷ്ണപിള്ള യേയും കയറ്റി” ഇടമലയാർ ” യാത്ര
2 ക്യൂബയിൽ നിന്ന് പുരോഗമന കോവിഡ് വാക്സിൻ ഇറക്കുമതി ഇതിലാകാം.
3. പഞ്ചാബ് – ഷഹിൻബാഗ് കാർഷിക തീർത്ഥാടനം
4. CPM വിജയിപ്പിച്ച SDPI യുടെ 100 മെംബറൻമാരുമായി സ. അഭിമന്യു സ്മൃതി യാത്ര, “വർഗ്ഗീയത തുലയട്ടെ” എന്നെഴുതാൻ മറക്കണ്ട.
5. വാളയാറിൽ നിന്ന് P.K.ശശി MLA നയിക്കുന്ന, സ. ശ്രീമതി, സ. ബാലൻ എന്നിവർ അംഗങ്ങളായ പീഡനതീവ്രതാ സന്ദേശ യാത്ര .
5 പ്രീതിപക്ഷ നേതാവ് രമേശനേയും കൂട്ടി ചെന്നിത്തലയിൽ നിന്ന് LDF , UDF ഒരുമിച്ച്‌ ഭരിക്കുന്ന സ്ഥലങ്ങളിലേക്ക് ‘ “മഹാഗഡു ബന്ധൻ” യാത്ര.
ഇത്രയും കഴിയുമ്പോൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്ര പേജിൽ. ഇങ്ങനെ കുറിക്കും – THE END.
NB:- അപ്പോൾ കഥാനായകനായ ഹെലികോപ്റ്ററിന്റെ പ്രായം ഒരു വയസ്സും നാലുമാസവും ആയിരിക്കും. Again, Happy BirthDay to You Helicopte

Also Read: ഇന്ത്യാ ഗേറ്റിൽ ഖാലിസ്ഥാനി പതാക ഉയരണം, ഇന്ത്യൻ പതാകകൾ നീക്കം ചെയ്യണം; കോടികൾ പാരിതോഷികം പ്രഖ്യാപിച്ച് ഭീകര സംഘടന

കഴിഞ്ഞ ജനുവരിയിലാണ് സർക്കാർ ഹെലികോപ്റ്റർ വാടയ്ക്കെടുത്തത്. പൊതുജനത്തിനു ഉപകാരമുള്ള കാര്യങ്ങൾ എന്തെങ്കിലും ഈ ഹെലികോപ്റ്റർ വഴി നടത്തപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിനു ഭരണപക്ഷം ഉയർത്തി കാണിക്കുന്നത് രണ്ട് സംഭവമാണ്. രണ്ടുതവണ അവയവമാറ്റ ശസ്ത്രക്രിയക്കായി ഹെലികോപ്റ്റർ പറന്നിരുന്നു. എന്നാൽ, ഇതിനു നേവിയുടെ ഹെലികോപ്റ്റർ നിസാര തുകയ്ക്ക് വാടകയ്ക്ക് കിട്ടുമല്ലോ എന്ന് ചോദിച്ചാൽ തിരിച്ച് മറുപടി ഉണ്ടാകില്ല.

 

shortlink

Related Articles

Post Your Comments


Back to top button