KeralaLatest NewsNews

ഐ.എഫ്.എഫ്.കെ സംഘാടക സമിതി രൂപീകരിച്ചു

തിരുവനന്തപുരം : 25 -ാമത് ഐ.എഫ്.എഫ്.കെയുടെ സംഘാടക സമിതി രൂപീകരിച്ചു. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെ ഒളിമ്പിയ ചേംബറില്‍ നടന്ന യോഗം മേയര്‍ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോവിഡ്  സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരം നഗരസഭയുടെ പൂര്‍ണപിന്തുണയും സഹകരണവും മേയര്‍ വാഗ്ദാനം ചെയ്തു. യോഗത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അധ്യക്ഷത വഹിച്ചു.

കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി എന്നീ 6 തിയേറ്ററുകളിലായിരിക്കും മേള നടക്കുക. തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂര്‍ണമായും റിസര്‍വേഷന്‍ അടിസ്ഥാനത്തില്‍ ആയിരിക്കും. സീറ്റ് നമ്പര്‍ അടക്കം ഈ റിസര്‍വേഷനില്‍ ലഭിക്കും. ഡെലിഗേറ്റ് ഫീസ് പൊതു വിഭാഗത്തിന് 750 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 400 രൂപയുമായിരിക്കും.

ചലച്ചിത്രമേള സംഘടിപ്പിക്കുന്ന ഇടങ്ങളിലെല്ലാം ഡെലിഗേറ്റ് പാസ് വാങ്ങുന്നതിനു മുമ്പ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സജ്ജീകരണം ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ചലച്ചിത്ര അക്കാദമി ഒരുക്കുന്നതാണ്. മേള തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ടെസ്റ്റ് ചെയ്‌ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമാണ് പാസ് നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button