NattuvarthaKerala

ഇനി സവാരി നടത്താം ; അടവി കുട്ടവഞ്ചി വികസനപദ്ധതി പൂർത്തിയായി

നിർമാണ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് ഇണങ്ങും വിധമാണ് പൂർത്തിയാക്കിയത്

പത്തനംതിട്ട : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അടവിയിൽ അടവി കുട്ടവഞ്ചി അടിസ്ഥാനസൗകര്യ വികസനപദ്ധതി പൂർത്തീകരിച്ചു. അടിസ്ഥാന സൗകര്യങ്ങളോടുകൂടി തയ്യാറാക്കിയ പദ്ധതി ഉദ്ഘാടന സജ്ജമായി. 75 ലക്ഷം രുപയുടെ പദ്ധതിയാണ് വിനോദ സഞ്ചാരവകുപ്പ് പൂർത്തിയാക്കിയത്. നിർമാണ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് ഇണങ്ങും വിധമാണ് പൂർത്തിയാക്കിയത്.

കുട്ടവഞ്ചി സവാരിക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കായി ടോയ്‌ലറ്റ് ബ്ലോക്ക്, വിശ്രമമുറി, ടിക്കറ്റ് കൗണ്ടർ, കഫറ്റേറിയ എന്നിവയാണ് പൂർത്തിയായത്. ഡി.എഫ്.ഒ.യ്ക്ക് കീഴിലുള്ള വനം വികസന ഏജൻസി വഴിയായിരുന്നു പദ്ധതി നിർവഹണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button