KeralaNattuvartha

മഴ പെയ്താൽ വെള്ളം ജീപ്പിനകത്ത് ; പൊഴിയൂർ പോലീസ് സ്റ്റേഷനിലെ ശോചനീയാവസ്ഥ

മഴ പെയ്താൽ ചോർച്ച കാരണം ജീപ്പുകൾ ഒ‍ാടിക്കാൻ കഴിയില്ല

പാറശാല: പൊഴിയൂർ പോലീസ് സ്റ്റേഷനിൽ നിറുത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടർന്ന് പിടികൂടാനും പ്രതികളെ കൊണ്ടുവരാനുമായെല്ലാം ആകെ ഉള്ളത് ചോർന്നൊലിക്കുന്ന ജീപ്പുകൾ. കാലപ്പഴക്കം ചെന്നിട്ടും ഇതുവരെ ജീപ്പുകളുടെ അറ്റകുറ്റപണികൾ ചെയ്യാൻ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

കടൽക്കാറ്റ് കെ‍ാണ്ട് ദ്രവിച്ച് തുടങ്ങിയ ജീപ്പിന്റെ വശങ്ങളിൽ തട്ടി പെ‍ാലീസുകാർക്കും, പ്രതികൾക്കും പരുക്കേൽക്കുന്നത് നിത്യ സംഭവമാണ്. മഴ പെയ്താൽ ചോർച്ച കാരണം ഒ‍ാടിക്കാൻ കഴിയില്ല.

വെള്ളം കയറി ഹെഡ് ലൈറ്റുകൾ ഇടയ്ക്ക് പണി മുടക്കുന്നത് രാത്രി കാല പട്രോളിങിന് തടസ്സം ആയിട്ടുണ്ട്. വാഹനത്തിന്റെ ശോചനീയാവസ്ഥ ക്രമസമാധാന പരിപാലനത്തിന് തടസ്സം സൃഷ്ടിക്കുന്നതായി ഉന്നത ഉദ്യേ‍ാഗസ്ഥർക്ക് വിവരം നൽകിയിട്ടും മാറ്റി നൽകാൻ നടപടികൾ ആയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button