Latest NewsIndiaNews

വാക്സിന്‍ സ്ത്രീകളിലും പുരുഷന്‍മാരിലും വന്ധ്യതയ്ക്ക് കാരണമാകുമോ? പ്രതികരണവുമായി കേന്ദ്രമന്ത്രി

രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും 16നാണ് വാക്സിനേഷന്‍ ആരംഭിക്കുന്നത്.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 രോഗ പ്രതിരോധത്തിനായുള്ള വാക്സിനേഷന്‍ ജനുവരി 16 മുതല്‍ ആരംഭിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്നുകോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ കോവിഡ് വാക്സിന്‍ നല്‍കുന്നത്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും 16നാണ് വാക്സിനേഷന്‍ ആരംഭിക്കുന്നത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡും ഭാരത് ബയോടെക്കിന്റെ കൊവാക്സിനും ആണ് രാജ്യത്ത് ആദ്യഘട്ടത്തില്‍ വാക്സിനേഷനായി ഉപയോഗിക്കുന്നത്. ഇതിനിടെ കൊവിഡ് വാക്സിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍.

Read Also: ബിജെപി ഒരിക്കല്‍ ഇന്ത്യ ഭരിക്കും’; 28 വര്‍ഷം മുന്‍പത്തേ പ്രവചനം എടുത്തുകാട്ടി കെ എന്‍ എ ഖാദര്‍

എന്നാൽ കോവിഡി വാക്സിന്‍ സ്ത്രീകളിലും പുരുഷന്‍മാരിലും വന്ധ്യതയ്ക്ക് കാരണമാകുമെന്ന വാര്‍ത്തകള്‍ കേന്ദ്രമന്ത്രി നിഷേധിച്ചു. ട്വിറ്ററിലൂടയായിരുന്നു വാക്സിനെക്കുറിച്ചുള്ള സംശയങ്ങള്‍ക്കുള്ള ഡോ.ഹര്‍ഷവര്‍ദ്ധന്റെ മറുപടി. സാധാരണ മറ്റു വാക്സിനുകള്‍ക്കുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ മാത്രമേ കൊവിഡ് വാക്സിനും ഉണ്ടാകൂ. ചെറിയ പനി, ശരീര വേദന എന്നിവ കൊവിഡ് വാക്സിന്‍ എടുത്താല്‍ ഉണ്ടാകും.എന്നാല്‍ അത് ഉടന്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു. ​ കൊവിഡ് വാക്സിന്‍ കാരണം സ്ത്രീകളിലും പരുരഷന്‍മാരിലും വന്ധ്യത ഉണ്ടാകും എന്നതിന് ശാസ്ത്രീയമായ ഒരു തെളിവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു,​ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ളവ അല്ലാതെ വ്യാജപ്രചാരണങ്ങളില്‍ ജനങ്ങള്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button