News

കേരള ബജറ്റ് 2021: കർഷകർക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തുമെന്ന് ധനമന്ത്രി നിയമസഭയിൽ

കർഷകർക്കു മുന്നിൽ കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യത്തിന് അടിയറവ് പറയേണ്ടിവരുമെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.

ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ ബജറ്റ് അവതരണം ആരംഭിച്ചു. കോവിഡ് പോരാട്ടത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണു പ്രസംഗം. ഈ സർക്കാരിന്റെ അവസാന ബജറ്റാണിത്. കാർഷിക നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കർഷകർ നടത്തിവരുന്ന സമരത്തേയും ബജറ്റിൽ പ്രതിപാദിക്കുകയുണ്ടായി. ഡൽഹി അതിർത്തിയിൽ കർഷകരുടെ സമരം ഐതിഹാസിക മുന്നേറ്റമായി മാറി. കർഷകർക്കു മുന്നിൽ കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യത്തിന് അടിയറവ് പറയേണ്ടിവരുമെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.

Also Read: കേരള ബജറ്റ് 2021: 20 ലക്ഷം ആളുകൾക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ജോലി നൽകുമെന്ന് ധനമന്ത്രി

ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി വർധിപ്പിക്കും. ഇത് ഏപ്രിൽ മാസം മുതൽ നൽകി തുടങ്ങും. 20 ലക്ഷംപേർക്ക് ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ ജോലി നൽകുമെന്ന് ധനമന്ത്രി ബജറ്റിൽ. ജോലിക്കാവശ്യമായ കംപ്യൂട്ടർ അടക്കം വാങ്ങുന്നതിന് വായ്പ. രണ്ടു വർഷം കൊണ്ട് തിരിച്ചടയ്ക്കാം. ജോലി നഷ്ടപ്പെട്ടാൽ അടുത്ത ജോലി ലഭിച്ചശേഷം തിരിച്ചടച്ചാൽ മതിയാകും. ഇതുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ 2021 ഫെബ്രുവരിയിൽ ആരംഭിക്കും.

തദ്ദേശ സ്ഥാപനങ്ങൾക്ക് അധികമായി 1000 കോടി പ്രഖ്യാപിച്ചു. 15,000 കോടിയുടെ കിഫ്ബി പദ്ധതികൾ ഈ വർഷം പൂർത്തിയാക്കുമെന്ന് ധനമന്ത്രി. കിഫ്ബിക്കെതിരെ സംഘടിത നീക്കം നടക്കുന്നുണ്ടെന്നും തോമസ് ഐസക് ആരോപിച്ചു. 8 ലക്ഷം തൊഴിൽ അവസരങ്ങൾ ഈ സാമ്പത്തിക വർഷം സൃഷ്ടിക്കും.

Also Read: വരുമാനം തീരെയില്ല ;ശബരിമലയെ സഹായിക്കാൻ ഭക്തർ സഹകരിക്കണമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ

കൊവിഡ് തുറന്നിടുന്ന സാധ്യതകൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. തൊഴിൽ വൈദ​ഗ്ധ്യം പ്രയോജനപ്പെടുത്താൻ കിഫ്ബിക്ക് സമാനമായ സംരംഭം തുടങ്ങും. ക്ഷേമ പെൻഷൻ 1600 രൂപയായി ഉയർത്തി. കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ സര്‍ക്കാര്‍ നടത്തിയ ക്ഷേമ പദ്ധതികളും സഹായങ്ങളും ധനമന്ത്രി വിശദീകരിച്ചു.

Also Read: കേരള ബജറ്റ് 2021: പതിവ് തെറ്റിച്ചില്ല, കവിത ചൊല്ലി തോമസ് ഐസക്

2000-21ല്‍ 15000 കോടിയുടെ കിഫ്ബി പദ്ധതികള്‍ നടപ്പാക്കി. എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി വര്‍ധിപ്പിക്കുമെന്നും 2021-22 ല്‍ എട്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ല. ക്ഷേമപെന്‍ഷന്‍ 100 രൂപ കൂടി കൂട്ടും. കോവിഡിനെതുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിരൂക്ഷമായ സമയത്താണ് ബജറ്റ് എന്നതാണ് ഇത്തവണത്തെ ബജറ്റിന്റെ സവിശേഷത.

shortlink

Related Articles

Post Your Comments

Related Articles


Back to top button