KeralaNattuvartha

കൊട്ടാരക്കരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു ; രണ്ടുപേർക്ക് പരിക്ക്

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം

കൊട്ടാരക്കര: എംസി റോഡിൽ ലോവർ കരിക്കത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കറവൂർ കനാൽ പുറമ്പോക്ക് രജുഭവനിൽ ജിലോ രാജൻ (26), പുനലൂർ ചാലിയക്കര അനു ഭവനിൽ എം.ആശ(23) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

സാരമായി പരുക്കേറ്റ ആശയെ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കരയിലേക്ക് വരികയായിരുന്നു സ്‌കൂട്ടർ യാത്രക്കാരും എതിരെ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button