News

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള വായ്പാ തട്ടിപ്പ് ; നിര്‍ണായക ഇടപെടല്‍ നടത്തി ഗൂഗിള്‍

വായ്പാ ആപ്പുകള്‍ വഴി കേരളത്തില്‍ മാത്രം നൂറു കണക്കിന് ആളുകളാണ് പണം കടം എടുത്തത്

തിരുവനന്തപുരം : മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള വായ്പാ തട്ടിപ്പ് തടയാന്‍ നിര്‍ണായക ഇടപെടല്‍ നടത്തി ഗൂഗിള്‍. മലയാളികളടക്കം ഒട്ടേറെ പേര്‍ ചൂഷണത്തിന് ഇരയായെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഗൂഗിളിന്റെ ഇടപെടല്‍. തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയ ആപ്പുകളെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു.

ആപ്പുകള്‍ വഴി കൊള്ള പലിശയ്ക്ക് പണം വിതരണം ചെയ്ത് തട്ടിപ്പു നടത്തുന്ന സംഘങ്ങളെ തടയാന്‍ ഇത്തരം ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി ഗൂഗിള്‍ അറിയിച്ചു. തട്ടിപ്പ് നടത്തിയിരുന്ന മൊബൈല്‍ വായ്പാ ആപ്ലിക്കേഷനുകള്‍ക്കെതിരെ സംസ്ഥാന ധനവകുപ്പും നടപടി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിളിന്റെ ഇടപെടല്‍. വായ്പാ ആപ്പുകള്‍ വഴി കേരളത്തില്‍ മാത്രം നൂറു കണക്കിന് ആളുകളാണ് പണം കടം എടുത്തത്. പിന്നീട് ഇവര്‍ ലക്ഷങ്ങളുടെ കടക്കാരാകുകയും ചെയ്യും.

ആയിരം രൂപ കടം എടുത്താല്‍ പോലും ലക്ഷങ്ങള്‍ തിരിച്ചടച്ചാലും തീരാത്ത കട ബാധ്യതയിലേക്കാണ് ആളുകളെ എത്തിയ്ക്കുന്നത്. കൂടാതെ പണം അടയ്ക്കാന്‍ വൈകിയാല്‍ ഇവരുടെ സുഹൃത്തുക്കള്‍ക്കെല്ലാം മെസേജ് അയച്ച് അപമാനിയ്ക്കുകയും ചെയ്യും. തട്ടിപ്പുകാര്‍ എന്ന രീതിയിലാവും ഇവരെ കുറിച്ച് മെസേജ് പ്രചരിയ്ക്കുക. ഇത്തരത്തിലുള്ള അപമാന ഭാരത്താലാണ് പലരും ആത്മഹത്യ ചെയ്യുന്നത്. ഈ സംഭവങ്ങള്‍ എല്ലാം വാര്‍ത്തയായതിന് പിന്നാലെയാണ്  ഇത്തരം ആപ്പുകളെ ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button