News

കാര്യങ്ങൾ മനസിലാക്കാതെ നടത്തിയ പരാമർശങ്ങളാണ് ;സിസ്റ്റര്‍ അഭയയുടെ കുടുംബത്തോടും സമൂഹത്തോടും ക്ഷമ ചോദിച്ച് ധ്യാനഗുരു

കോട്ടയം : കൊല്ലപ്പെട്ട സിസ്റ്റർ അഭയയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ നടത്തിയ പരാമർശങ്ങളിൽ ക്ഷമ ചോദിച്ച് ഡിവൈൻ ധ്യാനകേന്ദ്രം സ്ഥാപകനും ധ്യാനഗുരുവുമായ ഫാ മാത്യു നായ്ക്കംപറമ്പിൽ. ഒരു വാട്സ്ആപ്പ് ശബ്ദസന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വേണ്ടത്ര മനസിലാക്കാതെ വ്യക്തിപരമായി നടത്തിയ പരാമർശങ്ങളാണിതെന്നായിരുന്നു ധ്യാനഗുരുവിന്‍റെ പ്രതികരണം.

‘കാര്യങ്ങൾ വേണ്ടത്ര മനസിലാക്കാതെ വ്യക്തിപരമായി പറഞ്ഞ കാര്യങ്ങൾ പലര്‍ക്കും വേദനയും അസ്വസ്ഥതയും ഉണ്ടാക്കി എന്ന് മനസിലാക്കുന്നു. അതേക്കുറിച്ച് ഞാൻ ഖേദിക്കുകയും എന്‍റെ സംസാരം ഉളവാക്കിയ ബുദ്ധിമുട്ടുകൾക്ക് സിസ്റ്റര്‍ അഭയയുടെ കുടുംബത്തോടും സമൂഹത്തോടും ക്ഷമചോദിക്കുകയും പറഞ്ഞ കാര്യങ്ങൾ പിന്‍വലിക്കുകയും ചെയ്യുന്നു’.- ധ്യാനഗുരു പറഞ്ഞു.

കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് സിസ്റ്റർ അഭയയെ കടുത്ത ഭാഷയിൽ വ്യക്തിഹത്യ ചെയ്തു കൊണ്ടുള്ള ധ്യാനഗുരുവിന്‍റെ വീഡിയോ വൈറലായത്. സിസ്റ്റർ അഭയയെ ആരും കൊന്നതല്ലെന്നും അഭയ ആത്മഹത്യ ചെയ്തതല്ലെന്നും കള്ളനെ പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണതാണെന്നുമായിരുന്നു വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button