KeralaNattuvartha

ഷോർട്ട് സർക്യൂട്ട് ; പള്ളിക്കലിൽ കടകൾ കത്തി നശിച്ചു

ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്

കല്ലമ്പലം: പള്ളിക്കൽ പകൽക്കുറി കൊട്ടിയം മുക്കിൽ രണ്ട് കടകൾക്ക് തീപിടിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ 3 മണിയോടെയാണ് സംഭവം. കൊട്ടിയം മുക്ക് ശാസ്താ നിലയത്തിൽ മുരളീധരൻ പിള്ളയുടെ റബർ കടയും സമീപത്തെ യോഗനാഥന്റെ സ്റ്റേഷനറി കടയും ആണ് കത്തി നശിച്ചത്.

ഓടിട്ട കടകളുടെ പകുതിയോളം കത്തിയ ശേഷമാണ് വിവരം പുറം ലോകം അറിയുന്നത്. തുടർന്ന് കൊല്ലം പരവൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button