KeralaNattuvartha

തീരം കടൽ എടുത്തു ; വള്ളം ഇറക്കാൻ കഴിയാതെ കെ‍ാല്ലങ്കോട് മത്സ്യത്തൊഴിലാളികൾ

ഒരു വർഷം മുൻപ് തമിഴ്നാട് ഭാഗത്ത് കല്ലുകൾ നിരത്തി പുലിമുട്ട് സ്ഥാപിച്ചതോടെ ആണ് തീരം കടൽ എടുത്തു തുടങ്ങിയത്

പാറശാല: കെ‍ാല്ലങ്കോട് മേഖലയിൽ തീരം കടൽ എടുത്തതോടെ വള്ളം ഇറക്കാൻ ബുദ്ധിമുട്ടി മത്സ്യത്തൊഴിലാളകൾ.ഒരു വർഷം മുൻപ് തമിഴ്നാട് ഭാഗത്ത് കല്ലുകൾ നിരത്തി പുലിമുട്ട് സ്ഥാപിച്ചതോടെ ആണ് തീരം കടൽ എടുത്തു തുടങ്ങിയത്. ആയിരത്തോളം തെ‍ാഴിലാളികൾ ഉള്ള മേഖലയിൽ തീരം ഇല്ലാതായതോടെ വള്ളം ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോൾ.

കെ‍ാല്ലങ്കോട് മുതൽ പെ‍ാഴിയൂർ വരെ ഒരു കിലോമീറ്ററോളം തീരത്ത് കടൽ കയറിയിട്ട് മാസങ്ങളായി. തീരം ഇല്ലാതായതോടെ കരയിൽ നിന്നു വലയിട്ട് മീൻ പിടിക്കുന്ന കരമടി, ചൂണ്ട ഉപയോഗിച്ചുള്ള മത്സ്യബന്ധനം എന്നിവ തടസ്സപ്പെട്ടത് കടലിൽ പോകാൻ കഴിയാത്ത തെ‍ാഴിലാളികളെ ദുരിതത്തിലാക്കി. പെ‍ാഴിയൂരിലെ മത്സ്യബന്ധന തുറമുഖം യാഥാർഥ്യമായാൽ മാത്രമേ സുരക്ഷിതമായി വള്ളം ഇറക്കാൻ കഴിയുകയുള്ളൂ. അനുമതിയും മറ്റു നടപടി ക്രമങ്ങളും പൂർത്തിയായെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും തുടർ‌ നടപടികൾ ഒന്നും ഇതുവരെ ആയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button