Latest NewsNewsIndia

മണ്ണിടിച്ചിലിൽ തകർന്ന പാലം മണിക്കൂറുകൾ കൊണ്ട് പുനർനിർമ്മിച്ച് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ

ശ്രീനഗർ: മണ്ണിടിച്ചിലിൽ തകർന്ന ബെയ്‌ലി പാലം വെറും 60 മണിക്കൂറിനുള്ളിൽ പുനർനിർമ്മിച്ച് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ. ജമ്മു-ശ്രീനഗർ ദേശീയ പാതയ്ക്ക് സമീപം റംബാനിലാണ് ബിആർഒ പാലം നിർമ്മിച്ചത്.

Read Also : പ്രാരംഭ്-സ്റ്റാര്‍ട്ടപ്പ് ഇന്ത്യ അന്താരാഷ്ട്ര ഉച്ചകോടി : വമ്പൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ശനിയാഴ്ച രാവിലെയോടെ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയ ബിആർഒ വിജയകരമായി ട്രയൽ റൺ നടത്തി. വൈകുന്നേരത്തോടെ പാലം വഴിയുള്ള ഗാതഗതം പുനസ്ഥാപിക്കുകയും ചെയ്തു. 40 ടൺ ഭാരം താങ്ങാൻ ശേഷിയുള്ള 120 അടി നീളമുള്ള പാലമാണ് നിർമ്മിച്ചതെന്ന് ബിആർഒ ഉദ്യോഗസ്ഥർ അറിയിച്ചു.

അതിശൈത്യത്തെയും അവഗണിച്ച് രാത്രിയും പകലും തുടർച്ചയായി പ്രവർത്തിച്ചാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയതെന്ന് ബിആർഒ ചീഫ് എഞ്ചിനീയർ ബ്രിഗേഡിയർ ഐ.കെ ജഗ്ഗി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button