Latest NewsNewsIndiaBusiness

സ്വർണവിലയിൽ വൻ ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

സ്വർണവിലയിൽ കനത്ത ഇടിവ് : ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

സ്വർണവിലയിൽ ഇന്നും കുറവ്. ഇന്ന് പവന് 400 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 36,400 രൂപയും ഒരു ഗ്രാമിന് ഗ്രാമിന് 4,550 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

കഴിഞ്ഞ ദിവസം വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങളായി വിലയില്‍ ഇടിവാണ് കാണുന്നത്. ഈ മാസം അഞ്ച് ആറ് തീയതികളിൽ 38,400 രൂപ വരെയുണ്ടായിരുന്ന സ്വർണത്തിന്റെ വില പിന്നീട് കുറയുകയായിരുന്നു. വെള്ളിയാഴ്ച പവന് 200 രൂപ ഉയർന്ന ശേഷമാണ് ഇടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി 36,960 ആയിരുന്നു പവന് വില.

Also Read: കൊവിഡുമായുള്ള പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ചവരെ ഓർത്ത് കണ്ണുനിറഞ്ഞ് പ്രധാനമന്ത്രി; രാജ്യം പലതും പഠിച്ചു

10 ദിവസത്തിനിടെ പവന് 2000 രൂപയുടെ കുറവാണ് ഉണ്ടായത്. യുഎസില്‍ ബോണ്ടില്‍ നിന്നുള്ള ആദായം വര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണ വിലയെ ബാധിച്ചു. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 48,860 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ കിലോഗ്രാമിന് 7,500 രൂപ കുറഞ്ഞ് 56,200 രൂപയുമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button