Latest NewsKeralaNews

‘അഭിമാന നിമിഷം’,രാജ്യം മോദിയുടെ കൈകളിൽ സുരക്ഷിതമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു;എം ടി രമേശ്

ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷമാണിതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ആത്മനിർഭര ഭാരതം വെറും വാക്കല്ലെന്നതിന് മറ്റൊരു ഉദാഹരണം കൂടി എന്നും അദ്ദേഹം പറഞ്ഞു. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനും രാജ്യത്ത് ഇന്ന് മുതൽ ഉപയോഗിക്കുമ്പോൾ ഒരു തുള്ളി വാക്സീൻ പോലും ഇറക്കുമതി ചെയ്യേണ്ടി വരുന്നില്ലെന്ന അഭിമാനകരമായ നേട്ടം നാം കൈവരിച്ചിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം.ടി രമേശ് ഈക്കാര്യം പറയുന്നത്.

കുറിപ്പിന്റെ പൂർണരൂപം……………………………

ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷമാണിത്. ആത്മനിർഭര ഭാരതം വെറും വാക്കല്ലെന്നതിന് മറ്റൊരു ഉദാഹരണം കൂടി.സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനും രാജ്യത്ത് ഇന്ന് മുതൽ ഉപയോഗിക്കുമ്പോൾ ഒരു തുള്ളി വാക്സീൻ പോലും ഇറക്കുമതി ചെയ്യേണ്ടി വരുന്നില്ലെന്ന അഭിമാനകരമായ നേട്ടം നാം കൈവരിച്ചിരിക്കുന്നു. ഭാരതത്തിൻ്റെ പ്രധാനമന്ത്രി ശ്രീമാൻ നരേന്ദ്രമോദിയുടെ കൈകളിൽ ഈ രാജ്യം ഏറ്റവും സുരക്ഷിതമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.കൂടാതെ കൊറോണ വൈറസ് വാക്സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരാകാനൊരുങ്ങുകയാണ് ഇന്ത്യ. വാക്സിൻ വികസിപ്പിക്കൽ, നിർമാണം, വിതരണം തുടങ്ങിയ മേഖലകളിൽ മുന്നിട്ടു നിൽക്കുന്ന ഇന്ത്യക്ക് ആഗോളതലത്തിൽ നടക്കുന്ന കൊറോണ വൈറസ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിൽ നിർണായക പങ്ക് വഹിക്കാനാകും.നിരവധി രാജ്യങ്ങളാണ് ഇതിനോടകം തന്നെ ഇന്ത്യയുടെ വാക്സിനുകൾ ആവശ്യപ്പെട്ടിട്ടുള്ളത്.

പാകിസ്താൻ ഒഴികെയുള്ള അയൽരാജ്യങ്ങൾ, ബ്രസീൽ, മൊറോക്കോ, സൗദി അറേബ്യ, മ്യാൻമർ, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിൽനിന്ന് വാക്സിൻ ഇറക്കുമതി ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു.ഓരോ ഭാരതീയനും സിരകളിൽ അഭിമാനത്തിൻ്റെ തുടിപ്പുകളുണ്ടാകട്ടെ ഹൃദയത്തിൽ നിന്നും നമുക്കുറക്കെ വിളിക്കാം ഭാരത് മാതാ കീ ജയ്
നെഞ്ചിൽ കൈ വെച്ച് പ്രാർഥിക്കാം
“പരം വൈഭവനേതു മേതത് സ്വരാഷ്ട്രം ”

https://www.facebook.com/mtrameshofficial/posts/2763920387181432

shortlink

Related Articles

Post Your Comments

Related Articles


Back to top button