KeralaNattuvarthaLatest NewsNews

ലോറിക്ക് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

ലോറിയുടെ പിൻചക്രം കയറിയിറങ്ങിയ സഞ്ചു സംഭവസ്ഥലത്തുതന്നെ മരിച്ചു

റാന്നി: നിയന്ത്രണം വിട്ടു സ്കൂട്ടർ മറിഞ്ഞ് സ്കൂട്ടർ യാത്രികൻ മരിച്ചു. ഉന്നക്കാവ് കളമ്പാല തേക്കുംകാലായിൽ എം.പി.ജോർജിന്റെ മകൻ ജസ്റ്റിൻ ജോർജ് (സഞ്ചു–41) ആണ് മരിച്ചത്. ഇന്നലെ 3.15ന് ചെട്ടിമുക്ക് – വലിയകാവ് റോഡിൽ പുള്ളോലി ജംക്‌ഷനും സിറ്റഡൽ സ്കൂളിനും സമീപത്തുവെച്ചായിരുന്നു അപകടം.

ഈട്ടിച്ചുവട് ഭാഗത്ത്നിന്നു പുള്ളോലിയിലേക്കു വരുകയായിരുന്നു സഞ്ചു. എതിരെ വന്ന ലോറിക്ക് സമീപം സ്കൂട്ടർ മറിഞ്ഞ് സഞ്ചു അടിയിൽപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലോറിയുടെ പിൻചക്രം കയറിയിറങ്ങിയ സഞ്ചു സംഭവസ്ഥലത്തുതന്നെ മരിച്ചു.

Related Articles

Post Your Comments


Back to top button