NattuvarthaLatest NewsNews

പ്രതിശ്രുത വരൻ വാഹനാപകടത്തിൽ മരിച്ചു

ചേർത്തല: പ്രതിശ്രുത വരൻ വാഹനാപകടത്തിൽ മരിച്ചു. മായിത്തറ കുറുപ്പം വീട്ടിൽ രവീന്ദ്രന്‍റെ മകൻ നവീൻ (27) ആണ് ദേശീയപാതയിൽ ചേർത്തല തങ്കിക്കവലയിൽ ശനിയാഴ്ച രാവിലെ ഉണ്ടായ അപകടത്തിൽ ദാരുണമായി മരിച്ചിരിക്കുന്നത്. നവീൻ സഞ്ചരിച്ച ബൈക്കിനു മുന്നിലൂടെ പോയ മിനിലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടർന്ന് നവീൻ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ നവീനെ ചേർത്തല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫെബ്രുവരി രണ്ടിന് നവീന്‍റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിലെ ഇലക്ട്രീഷ്യനായ നവീൻ ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button