NattuvarthaLatest NewsNews

യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ

കാലടി: മറ്റൂർ സ്വദേശിയെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ചൊവ്വര കൊണ്ടോട്ടി അറേലിപറമ്പിൽ വീട്ടിൽ അഫ്സൽ (27), കൊണ്ടോട്ടി വെളുത്തേടത്ത് വീട്ടിൽ ഇജാസ് (24), ശ്രീഭൂതപുരം എമ്പലശ്ശേരി വീട്ടിൽ വൈശാഖ് (27), കൊണ്ടോട്ടി പടിയകുന്നിൽ വീട്ടിൽ അൻസിൽ (27) എന്നിവരെയാണ്​ പോലീസ് ​പിടികൂടിയിരിക്കുന്നത്.

കാലടി ടൗണിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മറ്റൂർ സ്വദേശി അമോസ് എന്നയാൾക്ക് കത്തിക്കുത്തിൽ പരിക്കേൽക്കുകയുണ്ടായി. രാഹുൽ എന്നയാൾക്ക് അമോസ് വായ്പയായി നൽകിയ പണം തിരികെ ചോദിച്ചപ്പോഴുണ്ടായ വാക്തർക്കത്തെ തുടർന്നുള്ള സംഘർഷത്തിലാണ് പരിക്കേറ്റത്. ഡിവൈ.എസ്പി ബിജുമോെൻറ നിർദേശാനുസരണം സി.ഐ എം.ബി. ലത്തീഫ്, എസ്.ഐമാരായ ​സ്​റ്റെപ്റ്റോ ജോൺ, ടി.എ. ഡേവിസ്, പി.വി. ദേവസി, ജോയി, എ.എസ്.ഐമാരായ അബ്്ദുൽ സത്താർ, കെ.സി. സാജു, സി.പി.ഒമാരായ എൻ.പി. അനിൽകുമാർ, കെ.എം. നൗഫൽ, മനോജ് എന്നിവർ ചേർന്നാണ് അറസ്​റ്റ്​ ചെയ്തത്. പ്രതികളെ റിമാൻഡ്​ ചെയ്തു.

Related Articles

Post Your Comments


Back to top button