KeralaLatest NewsNews

സിപിഎം കള്ളവോട്ട് ചെയ്തു തോല്പിച്ചു, തെളിവുകളുമായി ബിജെപി സ്ഥാനാർത്ഥി കോടതിൽ

14 വോട്ടിനാണ് ഷൈമ പൊന്നത്ത് ഇടതു സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടത്

കോഴിക്കോട്: കോർപ്പറേഷൻ 49 വാർഡ് തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ബിജെപി സ്ഥാനാർത്ഥി ഷൈമ പൊന്നത്ത് കോഴിക്കോട് മുൻസിഫ് കോടതിയിൽ ഹർജി സമർപ്പിച്ചു. ‌മാറാട് ഡിവിഷനിലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിയ്ക്കാൻ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തതായി ഹർജിയിൽ പറയുന്നു. തിരഞ്ഞെടുപ്പിൽ വ്യാപകമായ കൃത്രിമം നടന്നിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.

Also related: സിപിഎം നേതാക്കൾ പ്രതികളായ പ്രളയ ഫണ്ട് തട്ടിപ്പ് കേസ് അട്ടിമറിച്ച് ആഭ്യന്തര വകുപ്പ്

ഇടതുമുന്നണി സ്ഥാനാർത്ഥി ആസൂത്രിതമായി കള്ളവോട്ട് ചെയ്യിച്ചുവെന്നും മുൻനിശ്ചയപ്രകാരം നിരവധി പേർ വിവിധ ബൂത്തുകളിൽ ഇരട്ട വോട്ടുകൾ ചെയ്തുവെന്നും പരാതിയിലുണ്ട്. കൂടാതെ സിപിഎം അനുകൂല യൂണിയനിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ പോസ്റ്റൽ വോട്ടിൽ തിരിമറി നടത്തിയെന്നും നിയമവിരുദ്ധമായി ബിജെപി വോട്ടുകൾ അസാധുവാക്കിയെന്നും ഹർജിയിൽ ആരോപണമുണ്ട്. 14 വോട്ടിനാണ് ഷൈമ പൊന്നത്ത് ഇടതു സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടത്.

Related Articles

Post Your Comments


Back to top button