Latest NewsNewsInternational

ഇന്തോനേഷ്യയിലുണ്ടായ ഭൂചലനം; മരണം 56 ആയി

ജക്കാർത്ത:ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തിൽ മണസംഖ്യ 56 ആയി ഉയർന്നിരിക്കുന്നു. തകർന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്​ടങ്ങൾക്കിടയിൽനിന്ന്​ കൂടുതൽ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തുകയായിരുന്നു ഉണ്ടായത്.

വെള്ളിയാഴ്ച രാത്രി സുലവേസി ദ്വീപിലെ മാമുജു നഗരത്തിലും പരിസരത്തുമാണ്​ ഭൂചലനമുണ്ടായിരിക്കുന്നത്. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നുവീണിരുന്നു. നഗരത്തിൽ വൈദ്യുത, ടെലിഫോൺ ബന്ധം പുനസ്​ഥാപിച്ചുവരികയാണ് ഇപ്പോൾ​.

ഭൂചലനത്തിൽ ആയിരക്കണക്കിന്​ പേർക്ക്​ വീടില്ലാതാകുകയും 800ഓളം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. നിരവധി പേർ ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ ചികിത്സയിലാണ്​ കഴിയുന്നത്. മാമുജുവിൽ 47 പേരും മജേനെയിൽ ഏഴുപേരുമാണ്​ മരിച്ചതെന്ന്​ ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ്​ പറഞ്ഞു.

415 വീടുകളാണ്​ മ​ജേനെയിൽ തകർന്നത്​. 15,000 പേർക്കാണ്​ ഇതോടെ വീട്​ നഷ്ടമായിരിക്കുന്നത്​. ഏജൻസി പ്രദേശത്ത്​ പരിശോധന നടത്തി വരികയാണ്​. മൂന്നുലക്ഷത്തോളം പേർ താമസിക്കുന്ന നഗരമാണ്​ മാമുജു. ഇവിടെ ഗവർണറുടെ ഓഫിസും ഷോപ്പിങ്​ മാളും ഹോട്ടലുകളുമെല്ലാം നില​ംപൊത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button