KeralaLatest NewsNews

പുതുവത്സര ബംപര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു ; 12 കോടി ലഭിച്ചത് ഈ ടിക്കറ്റിന്

XA, XB, XC, XD, XE, XG എന്നീ ആറ് പരമ്പരകളിലായാണ് ടിക്കറ്റ് പുറത്തിറക്കിയിരിയ്ക്കുന്നത്

തിരുവനന്തപുരം : സംസ്ഥാന ക്രിസ്തുമസ്-പുതുവത്സര ബംപര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റായ XG 358753 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനാണ് നറുക്കെടുത്തത്. കഴിഞ്ഞ വര്‍ഷവും 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.

രണ്ടാം സമ്മാനമായി 50 ലക്ഷം വീതം 6 പേര്‍ക്ക് നല്‍കും. 10 ലക്ഷം വീതം ആറുപേര്‍ക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 30 ലക്ഷം) ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. XA, XB, XC, XD, XE, XG എന്നീ ആറ് പരമ്പരകളിലായാണ് ടിക്കറ്റ് പുറത്തിറക്കിയിരിയ്ക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button