Latest NewsIndiaNews

സ്വകാര്യബസ്​ വൈദ്യുത ലൈനിൽ തട്ടി അപകടം; 6മരണം,നിരവധിപേർക്ക് പരിക്ക്

ജയ്​പുർ: രാജസ്ഥാനിൽ സ്വകാര്യബസ്​ വൈദ്യുത ലൈനിൽ തട്ടി തീപിടിച്ച്​ ആറുപേർക്ക് ദാരുണാന്ത്യം. 19 പേർക്ക്​ അപകടത്തിൽ പരിക്കേറ്റു. രാജസ്​ഥാനിലെ ജലോർ ജില്ലയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായിരിക്കുന്നത്. മന്ദോറിൽനിന്ന്​ ബീവറിലേക്ക്​ നിറയെ യാത്രക്കാരുമായി പോയ ബസാണ്​ അപകടത്തിൽപ്പെട്ടിരിക്കുന്നത്​. ബസ്​ വഴിതെറ്റി ഉൾഗ്രാമമായ ​മഹേഷ്​പുരയിലേക്കുള്ള വഴിയി​െലത്തുകയായിരുന്നു ഉണ്ടായത്. അവിടെവച്ച് വൈദ്യുത ലൈനിൽ ബസ്​ തട്ടുകയും തീപിടിക്കുകയുമായിരുന്നു.

ആറുപേർ സംഭവ സ്​ഥലത്തുവെച്ചുതന്നെ മരിക്കുകയുണ്ടായി. ആറുപേരെ അതീവ ഗുരുതര നിലയിൽ ​േജാധ്​പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. 13 പേരെ ചെറിയ പരിക്കുകളോടെ ജലോറിലെ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചതായി ചീഫ്​ മെഡിക്കൽ ഓഫിസർ ഡോ. എസ്​.പി. ശർമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button